Saturday, October 19, 2024

HomeAmericaസാഹിത്യ വേദി ഒക്ടോബർ 4-ന്, ഇടശ്ശേരിക്കവിതകളിലെ ദ്വന്ദ്വശില്‍പ്പങ്ങൾചർച്ചാവിഷയം

സാഹിത്യ വേദി ഒക്ടോബർ 4-ന്, ഇടശ്ശേരിക്കവിതകളിലെ ദ്വന്ദ്വശില്‍പ്പങ്ങൾചർച്ചാവിഷയം

spot_img
spot_img

ചിക്കാഗോ: സാഹിത്യവേദിയുടെ അടുത്ത സമ്മേളനം ഒക്ടോബർ 4 വെള്ളിയാഴ്ച ചിക്കാഗോ സമയം വൈകുന്നേരം 7:30 നു സൂം വെബ് കോൺഫറൻസ് വഴിയായി കൂടുന്നതാണ്.

(Zoom Meeting Link https://us02web.zoom.us/j/81475259178  Passcode: 2990  

Meeting ID: 814 7525 9178)

ഇടശ്ശേരിക്കവിതകളിലെ ദ്വന്ദ്വശില്പ്പങ്ങൾ എന്ന വിഷയത്തിൽ മഹാകവി ഇടശ്ശേരിയുടെ മകനും വിഖ്യാത പരിഭാഷകനുമായ ശ്രീ അശോകകുമാർ ഇടശ്ശേരി പ്രബന്ധം അവതരിപ്പിക്കുന്നതാണ്. അദ്ദേഹം  കോഴിക്കോട് റീജിയണൽ എഞ്ചിനീയറിംഗ് കോളേജിൽ നിന്നും എൻജിനീയറിങ്ങിൽ ബിരുദമെടുത്ത് ഇന്ത്യ, ദുബായ്, ബഹ്റിൻ എന്നിവിടങ്ങളിൽ ജോലി ചെയ്തതിന് ശേഷം തൃശ്ശൂരിൽ സ്ഥിരതാമസമാക്കിയിരിക്കുന്നു. മഹാകവിയുടെ മിക്ക ലേഖനങ്ങളും ഏതാനും ചെറുകഥകളും കവിതകളും ഇംഗ്ലീഷിലേക്കു പരിഭാഷപ്പെടുത്തിയിട്ടുണ്ട്. കൂടാതെ  ഹരികുമാർ, കുട്ടിക്കൃഷ്ണ മാരാർ, എസ് വി വേണുഗോപൻ നായർ തുടങ്ങിയവരുടെ നിരവധി ലേഖനങ്ങളും ചെറുകഥകളും ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തിട്ടുണ്ട്. കേരള സാഹിത്യ അക്കാഡമിയുടെ ‘മലയാളം ലിറ്റററി സർവ്വേ‘, കേന്ദ്ര സാഹിത്യ അക്കാഡമിയുടെ ‘ഇന്ത്യൻ ലിറ്ററേറ്റർഎന്നീ പ്രസിദ്ധീകരണങ്ങളിൽ അദ്ദേഹത്തിന്റെ പരിഭാഷകൾ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. www.edasseri.org എന്ന വെബ് സൈറ്റിൽ മിക്ക പരിഭാഷകളും ലഭ്യമാണ്.

ഒരു പൊതുവിശകലനത്തിൽ താഴെപ്പറയുന്ന ദ്വന്ദ്വങ്ങളുടെ പ്രവർത്തനം ഇടശ്ശേരിക്കവിതകളിൽ ദൃശ്യമാകുന്നു എന്ന് എം പി ശങ്കുണ്ണി നായർ നിരീക്ഷിച്ചിട്ടുണ്ട് . ഗ്രാമവും നഗരവും, വ്യക്തിയും സമൂഹവും, എഴുത്തുകാരന്റെ യുക്തിവിധുരമായ സ്വപ്നലോകവും യുക്തിഭദ്രമെന്ന് അഭിമാനിക്കുന്ന അക്ഷരലോകവും, കൃഷീവലസമൂഹവും കുലീനസമൂഹവും, പഴയ തലമുറയും പുതിയ തലമുറയും, ഗ്രാമകേന്ദ്രിത ഉല്പാദനവിപണനവും യന്ത്രവൽകൃത ഉല്പാദനവിപണനവും, അന്യോന്യവിരുദ്ധമാകാൻ പാടില്ലാത്തതാണെങ്കിലും ഇന്ന് ഏറെക്കുറെ വിരുദ്ധമായിക്കഴിഞ്ഞിട്ടുള്ള പരിസ്ഥിതിയും വികസനവും.

ഒന്നുകൂടി ആഴത്തിൽ ഇറങ്ങിയാലോ. അവിടെ കാണാം മറ്റു ചില ദ്വന്ദ്വങ്ങൾ. മനുഷ്യജീവിതത്തിൽ ദ്വന്ദ്വങ്ങൾ എപ്രകാരം വർത്തിക്കുന്നു എന്നത് 1940  (ഒരു പക്ഷെ അതിനു മുൻപു മുതൽക്കു) – 1968 വരെയുള്ള വർഷങ്ങളിൽ  ഇടശ്ശേരിയുടെ ചിന്തക്ക് നിരന്തരം വിധേയമായിട്ടുള്ളതും ഇടശ്ശേരിയുടെ കവിതകളിൽ ആവർത്തിച്ച് വിഷയമായിട്ടുള്ളതും ആണ്. എങ്ങനെയാണ് കവിക്ക് ചിന്തയുടെ  ഒരു ലോകത്തേക്ക് എത്താൻ കഴിയുക?

ഇടശ്ശേരി എന്ന കവി ഇതിനെടുത്തത് ഏതാനും വർഷങ്ങൾ അല്ല. പിന്നെയോ ഏകദേശം മൂന്നോ നാലോ പതിറ്റാണ്ടുകൾ!  കാലയളവിലെ നിരന്തരമായ വായനയും മനനവും മനീഷികളുമായുള്ള നിരന്തര ചർച്ചകളുമാണ് ഇടശ്ശേരിയെ മാനവികമായ, മാനുഷികമായ, സാംസ്കാരികമായി ഉന്നതനിലവാരം പുലർത്തുന്ന, തത്വചിന്താപരമായ കവിതകൾ എഴുതാൻ പ്രാപ്തനാക്കിയത്. ഇത്തരം ദ്വന്ദ്വങ്ങൾ തമ്മിലുള്ള കരണപ്രതികരണങ്ങളിൽ നിന്നാണ് ഇടശ്ശേരിക്കവിതകളിലെ സംസ്കാരം മുന്നോട്ടു പോകാനുള്ള ഊർജ്ജം കൈവരിക്കുന്നത്. ഇതുതന്നെ ആയിരിക്കണം ഇടശ്ശേരിക്കളരി അഥവാ പൊന്നാനിക്കളരി എന്ന പേരിൽ അറിയപ്പെടുന്ന ആശയസംഹിതയും. ചില കവിതകളെ മുൻനിർത്തി  ഒരു ആശയം മുന്നോട്ടുവയ്ക്കാനാണ്  ഉദ്യമം.

സെപ്റ്റംബർ മാസ സാഹിത്യവേദിയിൽ പ്രൊഫ. ഫിലിപ്പ് കല്ലട കവിത അവതരിപ്പിക്കുകയും ‘പ്രാർത്ഥനയുടെ പ്രത്യേകതകൾഎന്ന വിഷയത്തെപ്പറ്റി സംസാരിക്കുകയും ചെയ്തിരുന്നു. ‘നാഥന്റെ മുൻപിൽഎന്ന കവിതയും പ്രാർത്ഥനയെപ്പറ്റിയുള്ള ചർച്ചയും  സാഹിത്യവേദി അംഗങ്ങൾ വളരെയധികം ആസ്വദിച്ചു.  

എല്ലാ സാഹിത്യ സ്നേഹികളേയും ഒക്ടോബർ മാസ സാഹിത്യവേദിയിലേക്കു സഹർഷം സ്വാഗതം ചെയ്യുന്നു.

കൂടുതൽ വിവരങ്ങൾക്ക്:

അശോകകുമാർ ഇടശ്ശേരി  +91 828 119 5300

പ്രസന്നൻ പിള്ള  630 935 2990

ജോൺ ഇലക്കാട്  773 282 4955

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments