പി.പി. ചെറിയാന്‍
കാന്‍സാസ്: സ്കറിയാ ജോസ് മെമ്മോറിയല്‍ ഫൗണ്ടേഷന്റെ പ്രധാന ഫണ്ട് ശേഖരണ പരിപാടിയായ സ്കറിയാ ജോസ് മെമ്മോറിയല്‍ വോളിബോള്‍ ടൂര്‍ണമെന്റ് 2021 ഒക്ടോബര്‍ 16ന് കാന്‍സാസിലെ ഷോണി മിഷന്‍ പാര്‍ക്കില്‍ വച്ച് നടത്തുന്നു.
കോവിഡ് മഹാമാരി കാരണം 2020ല്‍ നടത്താന്‍ സാധിക്കാതിരുന്ന ടൂര്‍ണമെന്റ് ഈ വര്‍ഷം എല്ലാ കോവിഡ് മാനദണ്ഡങ്ങളും പാലിച്ചാണ് നടത്തുന്നത്. ഒന്നാം സ്ഥാനത്തെത്തുന്ന ടീമിന് 300 ഡോളറും രണ്ടാം സ്ഥാനത്തെത്തുന്ന ടീമിന് 200 ഡോളറും ക്യാഷ് െ്രെപസാണ് ലഭിക്കുക.
കായികവിനോദങ്ങളിലൂടെ സൗഹൃദങ്ങള്‍ സൃഷ്ടിക്കാന്‍ ഇഷ്ടപ്പെട്ടിരുന്ന സ്കറിയ ജോസിന്റെ സ്മരണയിലാണ് വോളിബോള്‍ ടൂര്‍ണമെന്റ് എല്ലാ വര്‍ഷവും നടത്തുന്നത്. ടൂര്‍ണമെന്റിലൂടെ കിട്ടുന്ന വരുമാനതുക അമേരിക്കന്‍ കാന്‍സര്‍ സൊസൈറ്റിക്കു സംഭാവന നല്‍കുമെന്ന് സ്കറിയാ ജോസ് മെമ്മോറിയല്‍ ഫൗണ്ടേഷന്റെ ഭാരവാഹികള്‍ അറിയിച്ചു.
മത്സരത്തില്‍ പങ്കെടുക്കാന്‍ Home – Zcharia Memorial എന്ന വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണം.