പി.പി. ചെറിയാന്‍
ന്യൂയോര്‍ക്ക്: ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ അമേരിക്കന്‍ ക്രിസ്ത്യന്‍ ഓര്‍ഗനൈസേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്ക (ഫിയക്കോന) ഒക്ടോ 18′-ന് തിങ്കള്‍ (ഈസ്റ്റേണ്‍ സ്റ്റാന്‍ഡേര്‍ഡ് സമയം (ഇഎസ്ടി) രാത്രി 8 മണിക്ക് ‘ദി റോള്‍ ഓഫ് ക്രിസ്ത്യന്‍സ് ഇന്‍ പൊളിറ്റിക്‌സ് ടുഡേ’ (The Role of christians in politics today) എന്ന വിഷയത്തെക്കുറിച്ച് വെബിനാര്‍ സംഘടിപ്പിക്കുന്നു.
മുഖ്യ പ്രഭാഷണം നടത്തുന്നത് ലൈറ്റ് മിനിസ്ട്രിസ് സ്ഥാപകനും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറും മോട്ടിവേഷണല്‍ സ്പീക്കറുമായ ഡോ സോണി മാത്യു ആണ്.
സൂം പ്ലാറ്റ്ഫോമിലൂടെയുള്ള വെബിനാറില്‍ പങ്കെടുക്കുന്നതിന് 837 1908 2441 എന്ന ഐഡി ഉപയോഗിക്കണമെന്ന് സംഘാടര്‍ അഭ്യര്‍ത്ഥിച്ചു. വെബിനാര്‍ യുട്യൂബിലും, ഫേസ്ബുക്ക് ലൈവ് സ്ട്രീമിംഗ് ഉണ്ടായിരിക്കും. എല്ലാവരുടേയും സഹകരണം സംഘാടകര്‍ അഭ്യര്‍ത്ഥിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക്: www.fiacona.org കോശി ജോര്‍ജ് (ന്യൂയോര്‍ക്ക്) 718 314 8171.