ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്‍ ബോര്‍ഡ് അംഗവും മുന്‍ പ്രസിഡന്റുമായ രഞ്ജന്‍ ഏബ്രഹാമിന്റെ മാതാവ് ഏലിയാമ്മ ഏബ്രഹാം ഇന്ന് നിര്യാതയായി.
മറ്റുമക്കള്‍: തോമസ് (പാപ്പച്ചന്‍), സാറാമ്മ (അമ്മിണി), മേരിക്കിട്ടി. ലീലാമ്മ.
മരുമക്കള്‍: ദീനാമ്മ, ബേബിക്കുട്ടി, രാജു, രാജന്‍, ലില്ലി.
പൊതുദര്‍ശനം: ഒക്‌ടോബര്‍ 19 ചൊവ്വാഴ്ച വൈകുന്നേരം 3 മണി മുതല്‍ രാത്രി 9 വരെ കൊളോണിയര്‍ ഫ്യൂണറല്‍ ഹോമില്‍ (Colonial Funeral Home, 8025 W. Golf Road, Niles, IL 60714).
സംസ്‌കാര കര്‍മ്മങ്ങള്‍ 20-നു ബുധനാഴ്ച രാവിലെ 9.30-നു സെന്റ് മേരീസ് മലങ്കര കത്തോലിക്കാ പള്ളിയില്‍ നടത്തുന്നതും (St. Marys Malankara Catholic Church, 1208 Ashland Eve, Evanston, IL 60202)) തുടര്‍ന്ന് ഓള്‍ സെയിന്റ്‌സ് കാത്തിലിക് സെമിത്തേരിയില്‍ (Allsaints Catholic Cemetery 700 NRiver Rd, Desplains, IL 60016) സംസ്‌കരിക്കുന്നതുമാണ്.
ഷിക്കാഗോ മലയാളി അസോസിയേഷന്‍ പ്രസിഡന്റ് ജോണ്‍സണ്‍ കണ്ണൂക്കാടന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ സെക്രട്ടറി ജോഷി വള്ളിക്കളം, ട്രഷറര്‍ മനോജ് അച്ചേട്ട്, വൈസ് പ്രസിഡന്റ് ബാബു മാത്യു, ജോ. സെക്രട്ടറി സാബു കട്ടപ്പുറം, ജോ. ട്രഷറര്‍ ഷാബു മാത്യു, മറ്റ് ബോര്‍ഡ് അംഗങ്ങള്‍ എന്നിവര്‍ അനുശോചനം രേഖപ്പെടുത്തി.
റിപ്പോര്‍ട്ട്: ജോഷി വള്ളിക്കളം