Tuesday, December 24, 2024

HomeAmericaഡോ. ഷീബ പറനിലം മെമ്മോറിയല്‍ 5കെ നടത്തം വിജയകരമാക്കി ബാള്‍ട്ടിമോര്‍ കൈരളി

ഡോ. ഷീബ പറനിലം മെമ്മോറിയല്‍ 5കെ നടത്തം വിജയകരമാക്കി ബാള്‍ട്ടിമോര്‍ കൈരളി

spot_img
spot_img

ബാള്‍ട്ടിമോര്‍ കൈരളിയുടെ ആഭിമുഖ്യത്തില്‍ പരേതയായ ഡോ. ഷീബ പറനിലത്തിന്റെ ഓര്‍മ്മക്കായും ബ്രെസ്റ്റ് കാന്‍സര്‍ ബോധവല്‍ക്കരണത്തിനായും നടത്തിയ 5 കിലോമീറ്റര്‍ നടത്തപരിപാടിയില്‍ 200 ല്‍ പരം ആളുകള്‍ പങ്കടുത്തു . ഒക്‌ടോബര്‍ ഒമ്പതാം തീയതി ബാള്‍ട്ടിമോറിലെ സെന്റീനിയല്‍ പാര്‍ക്കില്‍ നടത്തിയ പ്രസ്തുത പരിപാടിക്ക് മലയാളീ അസ്സോസിയേഷനായ കൈരളിയകൂടാതെ ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷനും (IANAM) മെര്‍സിഫുള്‍ ചാരിറ്റീസും സംയുക്തമായി നേതൃത്വം നല്‍കി .

ബ്രെസ്‌റ്കാന്‍സര്‍ അവൈര്‍നെസ്സ് മാസമായ ആയ ഒക്‌ടോബറില്‍ തന്നെ ഈ പരിപാടി നടത്താന്‍ തീരുമാനിച്ചിരുന്നതായി കൈരളി പ്രസിഡന്റ് സബീന നാസാര്‍ തെന്റെ സ്വാഗത പ്രസംഗത്തില്‍ പറഞ്ഞു. ജോസ് പറനിലം, സാജു മാര്‍ക്കോസ്, ഷീബ അലോസിയസ്, വിജയ റാം, ലിന്‍സി കൂടാലി എന്നിവരും കാന്‍സര്‍ രോഗ ബോധവല്‍ക്കരണം ഓര്‍മപ്പെടുത്തി സംസാരിച്ചു .

കാന്‍സര്‍ രോഗംമൂലം കഷിഞ്ഞ വര്ഷം നിര്യാതയായ ഡോ. ഷീബ പറനിലത്തിന്റെ ഓര്മ്കയി ഇത്തരത്തിലുള്ള പരിപാടികള്‍ എല്ലാവര്‍ഷവും നടത്തുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

കേരളത്തില്‍നിന്നും നഴ്‌സിംഗ് പഠിക്കുന്ന 10 വിദ്ധാര്‍ത്ഥികളുടെ മുഴുവന്‍ പഠനചിലവും മെര്‍സിഫുള്‍ ചാരിറ്റീസ് വഹിക്കും..

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments