Tuesday, December 24, 2024

HomeAmericaഇന്ത്യാ പ്രസ്ക്ലബ്ബ് ഓഫ് നോർത്ത് അമേരിക്ക മീഡിയാ കോൺഫറൻസിലേക്ക് സിന്ധു സൂര്യകുമാർ

ഇന്ത്യാ പ്രസ്ക്ലബ്ബ് ഓഫ് നോർത്ത് അമേരിക്ക മീഡിയാ കോൺഫറൻസിലേക്ക് സിന്ധു സൂര്യകുമാർ

spot_img
spot_img

അനിൽ മറ്റത്തികുന്നേൽ

ചിക്കാഗോ: നവംബർ 11 മുതൽ 14 വരെ ചിക്കാഗോയിൽ വച്ച് നടത്തപെടുന്ന അന്താരാഷ്ട്ര മീഡിയ കോൺഫെറെൻസിലേക്ക് ജനപ്രീയ മാധ്യമ പ്രവർത്തക സിന്ധു സൂര്യകുമാർ എത്തുന്നു.

ഏഷ്യാനെറ്റ് ന്യൂസിലൂടെ ഏറെ ശ്രദ്ദേയയായ മാധ്യമ പ്രവർത്തകരിൽ ഒരാളാണ് സിന്ധു സൂര്യകുമാർ. മികച്ച അവതരണ ശൈലിയും ശ്രദ്ദേയമായ പ്രമേയങ്ങൾ കൊണ്ടും കവർ സ്റ്റോറി പോലുള്ള പരിപാടികളിലൂടെ മലയാളിയുടെ ജീവിതത്തിന്റെ തന്നെ ഭാഗമായ സിന്ധു സൂര്യകുമാർ മലയാളത്തിലെ ഏറെ ബഹുമാനിക്കപ്പെടുന്ന വനിതാ മാധ്യമ പ്രവർത്തകരിൽ ഒരാളാണ്.

20 വർഷങ്ങൾക്ക് മുൻപ് ഒരു ട്രെയിനി ജേർണലിസ്റ്റ് ആയി എത്തി പൊളിറ്റിക്കൽ റിപ്പോർട്ടിങ്ങിലൂടെ ശ്രദ്ധ പിടിച്ചുപറ്റിക്കൊണ്ടായിരുന്നു തുടക്കം. പിന്നീടങ്ങോട്ട് കേരള ജനതക്ക് മുൻപിൽ കേരള രാഷ്ട്രീയത്തിന്റെ വൈവിധ്യമാർന്ന യാഥാർഥ്യങ്ങൾ തുറന്നുകാട്ടിക്കൊണ്ട് മുന്നേറുന്ന ഒരു മുഖ്യ ടെലിവിഷൻ ജേർണലിസ്റ്റിനെയാണ് ലോകം ദർശിച്ചത്.

സിന്ധു സൂര്യകുമാർ അവതരിപ്പിക്കുന്ന കവർ സ്റ്റോറി ഇന്ന് ഏഷ്യാനെറ്റ് ന്യൂസിന്റെ ഏറ്റവും ജനകീയവും ശ്രദ്ധിക്കപെട്ടതുമായ പരിപാടി ആയി എന്നത് ഈ വനിതാ മാധ്യമ പ്രവർത്തകയുടെ അർപ്പണത്തിന്റെയും കഴിവിനെയും സൂചികകൂടിയായി മാറി.

ഏഷ്യാനെറ്റ് ന്യൂസിന്റെ എക്സിക്യൂട്ടീവ് എഡിറ്റർ എന്ന നിലയിൽ, വാർത്തകളുടെയും വാർത്താധിഷ്ഠിത പരിപാടികളുടെയും മേൽനോട്ടത്തിന് പുറമെ ഏഷ്യാനെറ്റ് ഡിജിറ്റൽ ഉള്ളടക്കത്തിന്റെയും കൂടി ചുമതല വഹിക്കുന്നു. അമേരിക്കൻ പ്രസിഡണ്ട് തെരെഞ്ഞെടുപ്പ് ഉൾപ്പെടെ അമേരിക്കയിൽ നിന്നും നേരിട്ട് വാർത്തകൾ റിപ്പോർട്ട് ചെയ്തിട്ടുള്ള സിന്ധു സൂര്യകുമാറിന്റെ ചിക്കാഗോയിലേക്കുള്ള വരവ് ഇതൊനൊടകം ശ്രദ്ധയാകർഷിച്ചിട്ടുണ്ട് .

ചിക്കാഗോ ഗ്ലെൻവ്യൂ റിനയസൻസ് മാരിയറ്റ് സ്യൂട്ടിൽ വച്ച് നടത്തപെടുന്ന ഈ കൺവെൻഷന്റെ വേദിയിൽ , അർത്ഥസമ്പുഷ്ടവും വൈവിധ്യമാർന്ന പരിപാടികൾ ആസൂത്രണം ചെയ്തിട്ടുണ്ട് .

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments