ഹൂസ്റ്റൻ: ഹൂസ്റ്റൻ പത്ര പ്രവർത്തന മേഘലയിലെ പെരുന്തച്ചൻ എന്നു വിശേഷിപ്പിക്കാവുന്ന ശ്രീ കോശി തോമസിൻ്റെ നിര്യാണത്തിൽ ഇൻഡ്യാ പ്രസ്ക്ലബ് ഹൂസ്റ്റൻ ചാപ്റ്റർ സംഘടിപ്പിച്ച അനുശോചന യോഗത്തിൽ പങ്കെടുത്തത് ഹൂസ്റ്റൻ സമൂഹത്തിലെ മുൻനിര പ്രവർത്തകർ.
കഴിഞ്ഞ ആഴ്ച സ്റ്റാഫോർഡിലെ സൗത്ത് ഇൻഡ്യൻ ചേമ്പർ ഓഫ് കൊമേഴ്സ് ഹാളിൽ നടന്ന യോഗത്തിൽ ചാപ്റ്റർ പ്രസിഡൻറ് ശങ്കരൻ കുട്ടി അദ്ധ്യക്ഷത വഹിച്ചു.
കോരി തോമസ് കഴിഞ്ഞ 40 വർഷമായി താൻ കണ്ടിട്ടുള്ളതിൽ വച്ച് അപൂർവ്വ വ്യക്തിത്വമായിരുന്നു എന്ന് സ്റ്റാഫോർഡ് സിറ്റി പ്രോടേം മേയർ ശ്രീ കെൻ മാത്യു അനുസ്മരിച്ചു.
തുടർന്നു സംസാരിച്ച മുൻ ഫൊക്കാനാ പ്രസിഡൻറ് ജി കെ പിള്ള, മുൻ ഫോമാ പ്രസിഡൻറ് ശശിധരൻ നായർ, മലയാളി അസോസിയേഷൻ വൈസ് പ്രസിഡൻറും നേർക്കാഴ്ച ചീഫ് എഡിറ്ററുമായ സൈമൺ വാളച്ചേരിൽ, സാമൂഹ്യ പ്രവർത്തക പൊന്നു പിള്ള, സൗത്ത് ഇൻഡ്യൻ ചേംബർ ഓഫ് കോമേഴ്സ് സെക്രട്ടറി സ്കറിയാ കോശി, ജോയി തുമ്പമൺ, കേരളാ റൈറ്റേഴ്സ് ഫോറം പ്രസിഡൻറ് ഡോ. മാത്യു വൈരമൺ, മലയാളി അസോസിയേഷൻ സെക്രട്ടറി ജോജി, പ്രസ്ക്ലബ് സെക്രട്ടറി ഫിന്നി രാജു, ജീമോൻ റാന്നി, തോമസ് വർക്കി, ജോർജ്ജ് പോൾ, എന്നിവർ സംസാരിച്ചു.
ഇൻഡ്യാ പ്രസ്ക്ലബ് ട്രഷറർ മോട്ടി മാത്യു നന്ദി പ്രകാശിപ്പിച്ചു.