വിവിന്‍ ഓണശ്ശേരില്‍
സാന്‍ഹൊസെ: ക്‌നാനായ കത്തോലിക്ക കോണ്‍ഗ്രസ് ഓഫ് നോര്‍ത്തേണ്‍ കാലിഫോര്‍ണിയ സില്‍വര്‍ ജൂബിലി വര്‍ഷത്തില്‍ കെസിസിഎന്‍സി കിട്‌സ് ക്ലബ് കുട്ടികള്‍ക്കുവേണ്ടി ചില്‍ഡറന്‍സ് പാര്‍ക്ക് കെസിസിഎന്‍സി സ്‌പോര്‍ട്‌സ് കോപ്‌ളക്‌സില്‍ സ്ഥാപിച്ചു.
ഒക്ടോബര്‍ 24-ാം തീയതി ഞായറാഴ്ച ചില്‍ഡ്രന്‍സ് പാര്‍ക്കിന്റെ ഉദ്ഘാടനം കെസിസിഎന്‍സി സ്പിരിച്ച്്വല്‍ ഡയറക്ടര്‍ ഫാ.സജി പിണര്‍ക്കയില്‍ നിര്‍വഹിച്ചു.
ഞായറാഴ്ചകളില്‍ സിസിഡി കുട്ടികള്‍ക്കും, വൈകുന്നേരങ്ങളില്‍, വോളിബോള്‍ ബാസ്‌ക്കറ്റ്‌ബോള്‍ കളിക്കുവാന്‍ വരുന്ന മുതിര്‍ന്നവര്‍ക്കൊപ്പം ഫാലിയായി വന്നും സ്‌പോര്‍ട്‌സ് കോപ്ലക്‌സിലെ ഈ സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്താമെന്നും കെസിസി എന്‍സി പ്രസിഡന്റ് വിവിന്‍ ഓണശ്ശേരില്‍ പറഞ്ഞു.

അന്നേ ദിവസം നടത്തിയ പൊതുയോഗത്തില്‍ കെസിസിഎന്‍സി അംഗങ്ങള്‍ പങ്കെടുത്ത പരിപാടികള്‍ക്ക് കെസിസിഎന്‍സി ഭാരവാഹികള്‍ ആയ വിവിന്‍ ഓണശ്ശേരില്‍, ഷിബ പുറയംപള്ളിയില്‍, പ്രവീണ്‍ ഇലഞ്ഞിക്കല്‍, ഷിബു പാലക്കാട്ട്, സ്റ്റീഫന്‍ വേലിക്കട്ടേല്‍ എന്നിവര്‍ പങ്കെടുത്തു.