പി.പി.ചെറിയാന്‍
ടൊറന്റൊ: കതോലിക്കാ ബാവയായി അഭിഷേകം ചെയ്യപ്പെട്ട പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമാ മാത്യൂസ് തൃതീയന്‍ കത്തോലിക്കാ ബാവക്ക് ഇന്ത്യന്‍ നാഷ്ണല്‍ പ്രെയര്‍ലൈന്‍ ആശംസകള്‍ നേര്‍ന്നു.
മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്‍ പൗരസ്ത്യ കാതോലിക്കായായും, മലങ്കര മെത്രാപോലീത്തായായും സ്ഥാനാഭിഷിക്തനായ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമാ മാത്യൂസ് തൃതീയന്‍ കതോലിക്കാ ബാവയുടെ സ്ഥാനാരോഹണത്തില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഇന്റര്‍ നാഷ്ണല്‍ പ്രെയര്‍ ലൈനില്‍ പങ്കെടുക്കുന്ന എല്ലാവരുടെയും, ആശംസകളും, അഭിനന്ദങ്ങളും അറിയിക്കുന്നതൊടൊപ്പെ കാരുണ്യവാനായ ദൈവം ബാവായുടെ പ്രവര്‍ത്തനങ്ങളെ ആഗ്രഹിക്കുകയും ആശീര്‍വദിക്കുകയും ചെയ്യട്ടെ എന്ന പ്രാര്‍ത്ഥനയോടെയാണ് ഐ.പി.എല്‍. കോര്‍ഡിനേറ്റര്‍ സി.വി.സാമുവേല്‍ തന്റെ ആശംസാ പ്രസംഗം അവസാനിപ്പിച്ചത്.
തുടര്‍ന്ന് വിവാഹവാര്‍ഷികം ആഘോഷിക്കുന്ന തോമസ് ഷീല ദമ്പതിമാര്‍ക്കും സി.വി.എസ്. ആശംസകള്‍ അറിയിച്ചു.
ടൊറാന്റോ സെന്റ് മാത്യൂസ് മാര്‍ത്തോമാ ചര്‍ച്ച് വികാരി റവ.സുനില്‍ ചാക്കോ വചന ശുശ്രൂഷ നിര്‍വഹിച്ചു. ദൈവം നടത്തിയ വിധങ്ങള്‍ മറന്ന് സ്വന്തം വഴികളില്‍ നടന്ന ഫറവോന്റെ ജീവിതാന്ത്യവും, ദൈവീക വഴികളില്‍ സഞ്ചരിച്ച മോശയുടെ ജീവിതാന്ത്യവും തമ്മിലുള്ള അന്തരത്തെകുറിച്ചു അച്ചന്‍ വിശദീകരിച്ചു. തുടര്‍ന്ന് ഐ.പി.എല്‍. കോര്‍ഡിനേറ്റര്‍ റ്റി.എ.മാത്യൂ. മദ്ധ്യസ്ഥ പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി. ബഹു. അച്ചന്റെ പ്രാര്‍ത്ഥനയോടും ആശീര്‍വാദത്തോടും യോഗം സമാപിച്ചു.