Monday, December 23, 2024

HomeAmericaറോക്‌ലാൻഡ് സെന്റ് ജോൺസ് പള്ളിയിലെ മലയാളം സ്കൂളിന്റെ ആഭിമുഖ്യത്തിൽ വിദ്യാരംഭം നടത്തപ്പെട്ടു

റോക്‌ലാൻഡ് സെന്റ് ജോൺസ് പള്ളിയിലെ മലയാളം സ്കൂളിന്റെ ആഭിമുഖ്യത്തിൽ വിദ്യാരംഭം നടത്തപ്പെട്ടു

spot_img
spot_img

ജോസഫ് ഇടിക്കുള

ന്യൂ യോർക്ക് : ന്യൂ യോർക്ക് റോക്‌ലാൻഡ് സെയിന്റ് ജോൺസ് മലങ്കര ഓർത്തഡോക്സ് പള്ളിയിലെ മലയാളം സ്കൂളിന്റെ ആഭിമുഖ്യത്തിൽ വിദ്യാരംഭം നടത്തപ്പെട്ടു,

2021 ഒക്ടോബർ 17 ന് വിശുദ്ധ കുർബാനയ്ക്കു ശേഷം നടത്തപ്പെട്ട എഴുത്തിനിരുത്തൽ ചടങ്ങിൽ അനേകം കുരുന്നുകൾ വിദ്യാരംഭം കുറിച്ചു, ഇടവക വികാരി റവ: എബി പൗലോസ്,ചടങ്ങിനെത്തിയ കുരുന്നുകളെ ആദ്യാക്ഷരം കുറിപ്പിച്ച് അക്ഷരങ്ങളുടെയും അറിവിന്റെയും ലോകത്തിലേക്ക് കൈപിടിച്ച് നടത്തി,

ചടങ്ങിൽ മലയാളം സ്കൂൾ കോർഡിനേറ്റർ അൻസാ സോണി ചടങ്ങിൽ പങ്കെടുക്കുവാനെത്തിയ മാതാപിതാക്കളെയും കുട്ടികളെയും സ്വാഗതം ചെയ്തു,പുതിയ തലമുറയിലെ കുഞ്ഞുങ്ങൾക്ക് നമ്മുടെ ഭാഷയും സംസ്കാരവും പരിചയപ്പെടുത്തിക്കൊടുക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ശ്രീ അൻസ സോണി വിശദീകരിക്കുകയുണ്ടായി.

പാരമ്പര്യത്തിന്റെ താളം എന്ന ആപ്തവാക്യവുമായി കഴിഞ്ഞ രണ്ടു വർഷമായി നടത്തപ്പെടുന്ന മലയാളം സ്കൂൾ ഇതാണ് ഇപ്പോഴും ലക്‌ഷ്യം വയ്ക്കുന്നതെന്ന് അവർ ഓർമിപ്പിച്ചു,

മിലൻ പൗലോസ്,സ്നേഹ സോജി,ഐയ്ഞ്ചൽ എബ്രഹാം,തുടങ്ങിയവർ വിദ്യാരംഭത്തിന്റെ വിവിധ വശങ്ങളെക്കുറിച്ചു മാതാപിതാക്കളോട് ഇംഗ്ലീഷിലും മലയാളത്തിലുമായി വിശദീകരിച്ചു,സൺ‌ഡേ സ്കൂൾ പ്രിൻസിപ്പൽ ശ്രീ ആലീസ് തുകലിൽ പങ്കെടുത്ത എല്ലാവർക്കും നന്ദിയർപ്പിച്ചു.
വിവരങ്ങൾ അറിയിച്ചത് സോണി ജേക്കബ്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments