Wednesday, February 5, 2025

HomeAmericaഫോമാ അക്ഷരകേരളം പ്രകാശനവും കേരള പിറവി ദിനാഘോഷവും ഒക്ടോബര്‍ 31 ന്

ഫോമാ അക്ഷരകേരളം പ്രകാശനവും കേരള പിറവി ദിനാഘോഷവും ഒക്ടോബര്‍ 31 ന്

spot_img
spot_img

(ഫോമാ ന്യൂസ് ടീം )

ഫെഡറേഷന്‍ ഓഫ് മലയാളി അസോസ്സിയേഷന്‍സ് ഓഫ് അമേരിക്കാസിന്റെ മാഗസീനായ ‘അക്ഷകേരളത്തിന്റെ’ പ്രകാശന കര്‍മ്മവും കേരള പിറവി ദിനാഘോഷവും ഒക്ടോബര്‍ 31 ന് ഈസ്റ്റേണ്‍ സമയം വൈകിട്ട് 9:00 ന് (ഇന്‍ഡ്യന്‍ സമയം നവംബര്‍ 1-ന് രാവിലെ 6:30-ന്) നടത്തപ്പെടുന്നതായിരിക്കും.

കവി, ചിത്രകാരന്‍, വിവര്‍ത്തകന്‍, തിരക്കഥാകൃത്ത് എന്നീ നിലകളില്‍ അറിയപ്പെടുന്ന കെ ജയകുമാര്‍ കഅട പ്രമുഖ സിനിമാ സംവിധായകനും തിരക്കഥാകൃത്തുമായ ബ്ലെസ്സിക്ക് ഓണ്‍ലൈന്‍ കോപ്പി നല്കിക്കൊണ്ടായിരിക്കും അക്ഷരകേരളത്തിന്റെ പ്രകാശനകര്‍മ്മം ഔദ്യോഗികമായി നിര്‍വ്വഹിക്കുക.

പ്രമുഖ മജീഷ്യനും എഴുത്തുകാരനും സാമൂഹിക പ്രവര്‍ത്തകനുമായ ശ്രീ. ഗോപിനാഥ് മുതുകാട് കേരള പിറവിദിന സന്ദേശം നല്കും. എഴുത്ത് മാസികയുടെ മാനേജിങ്ങ് എഡിറ്ററായ റവ. ഉൃ. ബിനോയ് പിച്ചളക്കാട്ട് ടഖ മുഖ്യ അതിഥിയായിരിക്കും

ഫോമാ പ്രസിഡന്റ് ശ്രീ അനിയന്‍ ജോര്‍ജ്ജ് അദ്ധ്യക്ഷതവഹിക്കുന്ന ചടങ്ങിന് ജനറല്‍ സെക്രട്ടറി റ്റി ഉണ്ണികൃഷ്ണന്‍ സ്വാഗതം ആശംസിക്കും. ഫോമാ ട്രഷറര്‍ തോമസ് റ്റി ഉമ്മന്‍, വൈസ് പ്രസിഡന്റ് പ്രദീപ് നായര്‍, ജോയന്റ് സെക്രട്ടറി ജോസ് മണക്കാട്ട്, ജോയന്റ് ട്രഷറര്‍ ബിജു തോണിക്കടവില്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിക്കുകയും സണ്ണി കല്ലൂപ്പാറ കൃതജ്ഞ പ്രകശിപ്പിക്കുകയും ചെയ്യും.

പ്രമുഖ ചലച്ചിത്ര നടനും എഴുത്തുകാരനുമായ ശ്രീ. തമ്പി ആന്റണി ചീഫ് എഡിറ്ററായ അക്ഷരകേരളത്തിന്റെ മാനേജിങ്ങ് എഡിറ്ററായി സൈജന്‍ കണിയോടിക്കലും, സണ്ണി കല്ലൂപ്പാറ, ബൈജു പകലോമറ്റം, ബാബു ദേവസ്സ്യ എന്നിവര്‍ കണ്ടന്റ് എഡിറ്റേഴ്‌സ് ആയും പ്രിയ ഉണ്ണികൃഷ്ണന്‍, സോയ നായര്‍, സജീവ് മാടമ്പത്ത് എന്നിവര്‍ ലിറ്റററി എഡിറ്റേഴ്‌സ് ആയും റോയ് മുളങ്കുന്നം, സൈമണ്‍ വാളാച്ചേരില്‍ എന്നിവര്‍ ന്യൂസ് എഡിറ്റേഴ്‌സ് ആയും പ്രവര്‍ത്തിക്കുന്നു. പ്രസ്തുത ചടങ്ങിലേക്ക് ഏവരേയും ഹാര്‍ദവമായി സ്വാഗതം ചെയ്യുന്നു

Zoom link : https://us06web.zoom.us/j/88076651153

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments