Saturday, January 18, 2025

HomeAmericaഇന്ത്യാ പ്രസ് ക്ലബ് മാധ്യമശ്രീ- മാധ്യമരത്‌ന പുരസ്‌ക്കാര വിതരണം ജനുവരി ആറിന്; നോമിനേഷനുകള്‍ ക്ഷണിക്കുന്നു

ഇന്ത്യാ പ്രസ് ക്ലബ് മാധ്യമശ്രീ- മാധ്യമരത്‌ന പുരസ്‌ക്കാര വിതരണം ജനുവരി ആറിന്; നോമിനേഷനുകള്‍ ക്ഷണിക്കുന്നു

spot_img
spot_img

കൊച്ചി: വടക്കേ അമേരിക്കയിലെ മലയാളി മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക മാധ്യമ രംഗത്തെ സമഗ്ര സംഭാവനകള്‍ക്ക് നല്‍കുന്ന മാധ്യമശ്രീ, മാധ്യമരത്‌ന ഉള്‍പ്പെടെയുള്ള പുരസ്‌കാരങ്ങള്‍ക്ക് നോമിനേഷനുകള്‍ ക്ഷണിച്ചു. ജനുവരി ആറിന് കൊച്ചി ബോള്‍ഗാട്ടി പാലസില്‍ നടക്കുന്ന വര്‍ണ്ണാഭമായ ചടങ്ങില്‍ പുരസ്‌ക്കാരങ്ങള്‍ വിതരണം ചെയ്യും. രാഷ്ട്രീയ- മാധ്യമ- സാംസ്‌ക്കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും.

ഏഴാമത് മാധ്യമശ്രീ പുരസ്‌കാര ജേതാവിന് ഒരു ലക്ഷം രൂപയും പ്രശംസാഫലകവും മാധ്യമരത്‌ന പുരസ്‌കാര ജേതാവിന് 50000 രൂപയും പ്രശംസാ ഫലകവും ലഭിക്കും. കൂടാതെ വിവിധ മേഖലകളില്‍ മികവ് തെളിയിച്ച 10 മാധ്യമ പ്രവര്‍ത്തകര്‍ക്കും പുരസ്‌കാരങ്ങള്‍ നല്‍കും. 25000 രൂപയും പ്രശംസാ ഫലകവുമാണ് ഇവര്‍ക്ക് ലഭിക്കുക. മികച്ച പത്രപ്രവര്‍ത്തകന്‍ (അച്ചടി- ദൃശ്യ മാധ്യമങ്ങള്‍- 2), മികച്ച വാര്‍ത്ത- 2), അച്ചടി/ ദൃശ്യമാധ്യമങ്ങള്‍, മികച്ച ക്യാമറാമാന്‍ (ദൃശ്യ മാധ്യമം), മികച്ച ഫോട്ടോഗ്രാഫര്‍ (അച്ചടി), മികച്ച വാര്‍ത്ത അവതാരകന്‍/ അവതാരക, മികച്ച അന്വേഷണാത്മക വാര്‍ത്ത (2) (അച്ചടി- ദൃശ്യ മാധ്യമങ്ങള്‍), മികച്ച യുവമാധ്യമ പ്രവര്‍ത്തകന്‍/ പ്രവര്‍ത്തക എന്നിവര്‍ക്കാണ് ഈ പുരസ്‌കാരങ്ങള്‍ നല്‍കുക.

മലയാളി മാധ്യമ പ്രവര്‍ത്തകര്‍ക്കാണ് പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹത. മാധ്യമ പ്രവര്‍ത്തകര്‍ക്കു സ്വന്തമായും മികച്ച മാധ്യമ പ്രവര്‍ത്തകര്‍ക്ക് വേണ്ടി പൊതുജനങ്ങള്‍ക്കും നോമിനേഷനുകള്‍ സമര്‍പ്പിക്കാം. നോമിനേഷന്‍ ഫോമുകള്‍ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ വെബ്‌സൈറ്റ് ആയ www.indiapressclub.org യില്‍ ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷകള്‍ അനുബന്ധ പത്രവാര്‍ത്തകളോ ഫോട്ടോകളോ വീഡിയോകളോ ഉള്‍പ്പെടെ Manoj Jacob, Coordinator ,V/192 A, Panad Road, Thttaampady, Karumalloor P.O Aluva, Kerala 683 511
എന്ന വിലാസത്തിലേക്കോ ശിറശമുൃലരൈഹൗയ2022@ഴാമശഹ.രീാ ലേക്കോ അയക്കാവുന്നതാണ്. 2022 നവബര്‍ 15നകം ലഭിക്കുന്ന നോമിനേഷനുകള്‍ മാത്രമാണ് അവാര്‍ഡിന് പരിഗണിക്കുക.

മാധ്യമ- സാഹിത്യ രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങള്‍ അടങ്ങിയ ജൂറിയാണ് പുരസ്‌കാര ജേതാക്കളെ തെരഞ്ഞെടുക്കുക. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരെയും വിവിധ മേഖലകളില്‍ മികവാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ചവരെയും ചടങ്ങില്‍ ആദരിക്കും.

എന്‍ പി രാജേന്ദ്രന്‍, ഡി വിജയമോഹന്‍, ടി എന്‍ ഗോപകുമാര്‍, ജോണി ലൂക്കോസ്, എം ജി രാധാകൃഷ്ണന്‍, ജോണ്‍ ബ്രിട്ടാസ്, വീണാ ജോര്‍ജ്, ജോസി ജോസഫ്, ഉണ്ണി ബാലകൃഷ്ണന്‍, പ്രശാന്ത് രഘുവംശം, നിഷാ പുരുഷോത്തമന്‍ എന്നിവരാണ് മുന്‍പ് മാധ്യമശ്രീ- മാധ്യമര്തന പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹരായ മാധ്യമ പ്രവര്‍ത്തകര്‍.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: മനോജ് ജേക്കബ്- 964 557 5761, സുനില്‍ തൈമറ്റം- +1 305 776 7752, രാജു പള്ളത്ത്- +1 732 429 9529, ഷിജോ പൗലോസ- +1 201 238 9654.

വാര്‍ത്ത: രാജു പള്ളത്ത്

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments