സുനില്‍ തൈമറ്റം
മയാമി: 2023 നവംബർ 2 മുതൽ 4 വരെ മയാമിയിലുള്ള ഹോളിഡേ ഇൻ മയാമി വെസ്റ്റ് ഹോട്ടലിൽ നടക്കുന്ന ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക (IPCNA ) അന്താരാഷ്ട്ര മാധ്യമ സമ്മേളനത്തിൽ ദി കാരവൻ മാഗസിൻ മുൻ എഡിറ്റർ വിനോദ് ജോസ് പങ്കെടുക്കുന്നു. ഇന്ത്യ പ്രസ് ക്ളബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ പത്താം അന്താരാഷ്ട്ര മാധ്യമ സമ്മേളനത്തിലെ സാന്നിധ്യമാകാന്‍ ഇത്തവണ എത്തുന്നത് പ്രമുഖരുടെ വലിയ നിര തന്നെയാണ്.
ദി കാരവണ്‍ മാഗസിന്റെ എഡിറ്ററായിരുന്ന വിനോദ് ജോസ് ഇന്ത്യയിലെ അറിയപ്പെടുന്ന യുവ മാധ്യമ എഡിറ്റര്‍മാരില്‍ ഒരാളാണ്. ഇന്ത്യന്‍ രാഷ്ട്രീയത്തെ ഇളക്കിമറിച്ച നിരവധി സംഭവങ്ങള്‍ ദേശീയ തലത്തില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള മാധ്യമ പ്രവര്‍ത്തകനാണ് വിനോദ് ജോസ്. 2001ലെ ഇന്ത്യന്‍ പാര്‍ലമെന്റ് ആക്രമണവുമായി ബന്ധപ്പെട്ട് വിനോദ് ജോസ് തയ്യാറാക്കിയ അഭിമുഖങ്ങള്‍ ദേശീയ തലത്തില്‍ വലിയ വിവാദമായിരുന്നു. അതിന് ശേഷം ദേശീയ ശ്രദ്ധ പിടിച്ചുപറ്റിയ ഒട്ടനവധി റിപ്പോര്‍ട്ടുകള്‍.
ഇന്ത്യയിലെ ഏറ്റവും വലിയ മാധ്യമ പുരസ്കാരമായ രാംനാഥ് ഗോയങ്ക അവാര്‍ഡ് 2011ല്‍ വിനോദ് ജോസിനെ തേടിയെത്തി. പ്രമുഖ അമേരിക്കന്‍ മാധ്യമ പ്രവര്‍ത്തകനായിരുന്ന കാള്‍ ബെന്‍സ്റ്റന്റെ പേരിലുള്ള ഫോറിന്‍ പ്രസ് അസോസിയേഷന്‍ പുസ്കാരവും വിനോദ് ജോസിന് ലഭിച്ചിട്ടുണ്ട്.
പ്രമുഖ ഇംഗ്ളീഷ് ദിനപത്രമായ ഇന്ത്യന്‍ എക്സ്പ്രസിലൂടെയാണ് വിനോദ് ജോസ് മാധ്യമ രംഗത്തേക്ക് കടന്നുവരുന്നത്. 2002 മുതല്‍ 2007വരെ അമേരിക്കന്‍ പബ്ളിക് റേഡിയോ നെറ്റ് വര്‍ക്കിന്റെ സൗത്ത് ഏഷ്യന്‍ കറസ്പോണ്ടന്റായിരുന്നു. പിന്നീട് ഫ്രീപ്രസ് ജേര്‍ണല്‍, അതിന് ശേഷമാണ് ഇംഗ്ളീഷ് മാസികയായ കാരവണിന്റെ എഡിറ്ററാകുന്നത്. ദില്ലി ജാമിയ മിലിയ, അമേരിക്കയിലെ കൊളമ്പിയ സര്‍വ്വകലാശാല എന്നിവടങ്ങളില്‍ നിന്ന് ബിരുദം നേടിയ വിനോദ് ജോസ് വയനാട് സ്വദേശിയാണ്.
രാഷ്ട്രീയ-സാമൂഹിക-മാധ്യമ രംഗത്തെ പ്രമുഖർ ചടങ്ങിൽ പങ്കെടുക്കും. നവം :3 വെളിയാഴ്ചയും ,4 ശനിയാഴ്‌ചയും രാവിലെ 10 മുതൽ രാത്രി 10 മണി വരെ സെമിനാറുകളും, ഓപ്പൺ ഫോറവും , പൊതു സമ്മേളനവും , വൈവിധ്യമാർന്ന കലാപരിപാടികളും നടക്കും. ഏവർക്കും പ്രവേശനം സൗജന്യമാണ് .
സുനിൽ തൈമറ്റം-പ്രസിഡന്റ്, രാജു പള്ളത്ത് -ജനറൽ സെക്രട്ടറി , ഷിജോ പൗലോസ് -ട്രഷറർ , ബിജു കിഴക്കേക്കുറ്റ് -അഡ്വൈസറി ബോർഡ് ചെയർമാൻ ,സുനിൽ ട്രൈസ്റ്റാർ -പ്രസിഡന്റ് എലെക്ട് , ബിജു സക്കറിയ -വൈസ് പ്രസിഡണ്ട് , സുധ പ്ലക്കാട്ട് -ജോയിന്റ് സെക്രട്ടറി , ജോയ് തുമ്പമൺ -ജോയിന്റ് ട്രഷറർ , ജോർജ് ചെറായിൽ ഓഡിറ്റർ എന്നിവരുടെ നേതൃത്വത്തിലുള്ള നാഷണൽ കമ്മറ്റിയാണ് അന്താരാഷ്ട്ര മാധ്യമ കോൺഫറൻസിന് ചുക്കാൻ പിടിക്കുന്നത്.
കൂടുതൽ വിവരങ്ങൾക്ക് : സുനിൽ തൈമറ്റം-305 776 7752 , രാജു പള്ളത്ത് – 732 429 9529 , ഷിജോ പൗലോസ് – 201 238 9654.