(പി ഡി ജോർജ് നടവയൽ)
ഫിലഡൽഫിയ: ഫിലഡല്ഫിയയിൽ ഗാന്ധി ജയന്തി ആഘോഷിച്ചു. ഫിലഡൽഫിയ ഹണ്ടിങ്ടൺ വാലി സെൻ്റ് മേരീസ് മലങ്കര ഓർത്തഡോക്സ് കതീഡ്രൽ ഹാളിലാണ് ആഘോഷപരിപാടികൾ നടന്നത്. പ്രശസ്ത മലയാള സാഹിത്യ നിരൂപകനും കവിയും വാഗ്മിയും ഭക്തിഗാന രചയിതാവും ഫിലഡൽഫിയാ മലയാള സാഹിത്യ വേദി പ്രസിഡൻ്റുമായ പ്രൊഫസ്സർ കോശി തലയ്ക്കൽ ഗാന്ധി ജയന്തി സന്ദേശം നൽകി. ലവ് ആൻ്റ് ഗ്ളോറി ഹോം കെയർ അഡ്മ്നിസ്ട്റേറ്റർ നൈനാൻ മത്തായി അദ്ധ്യക്ഷനായിരുന്നു.
ലോകത്തിന് ദൈവം നൽകിയ ആശ്വാസങ്ങളിൽ മുഖ്യമാണ്, മഹാത്മജി എന്ന അതുല്യ പ്രതിഭാസം. സത്യം, സ്നേഹം എന്നീ ആദർശങ്ങളിൽ അടിയുറച്ചുള്ള ഗാന്ധി തത്വങ്ങൾ, ഏറ്റെടുക്കേണ്ടത്, ആവശ്യമായിരിക്കുന്ന കാലമാണിന്നത്തേത്. ക്രിസ്തുവിൻ്റെ ഗിരിപ്രഭാഷണ സുഭാഷിതങ്ങളെ സ്വീകരിച്ചിരുന്ന മഹാത്മജിയെ വെടിവച്ചിട്ടവരെ, വാഴ്ത്തിപ്പാടുന്നവരുടെ കൈകളിൽ, സമാധാനം പിച്ചിചീന്തപ്പെടുന്നു; യുദ്ധങ്ങൾക്കും രക്തച്ചൊരിച്ചിലിനുമുള്ള അധികാരക്കൊതികൾക്ക് എതിരേ, ആശ്രയിക്കാവുന്ന, സത്യഗ്രഹ മാർഗമായി മഹാത്മജി നമുക്കെന്നെന്നും വഴികാട്ടിയാകും; പ്രൊഫസർ കോശി തലയക്കൽ പറഞ്ഞു.
ഓർമാ ഇൻ്റർനാഷണൽ പ്രസിഡൻ്റ് ജോർജ് നടവയൽ, ട്രസ്റ്റീ ബോർഡ് ചെയർമാൻ ജോസ് ആറ്റുപുറം, ചെയർവുമൺ മറിയാമ്മ ജോർജ്, നൃത്താദ്ധ്യാപിക അജി പണിക്കർ എന്നിവർ പ്രസംഗിച്ചു. സെക്രട്ടറി ലൂക്കോസ് വൈദ്യൻ സ്വാഗതവും, ട്രഷറാർ തോമസ്കുട്ടി വർഗീസ് നന്ദിയും അർപ്പിച്ചു. വിമൻസ് ഫോറം ചെയർ ഷൈലാ രാജൻ എം സി ആയിരുന്നു.
ജോർജ് പനയ്ക്കൽ, തോമസ് കുട്ടി വർഗീസ് എന്നിവർ ഗാനങ്ങൾ ആലപിച്ചു. ബെന്നി മാത്യൂ തയ്യാറാക്കിയ ഫോട്ടോ സൊവനീർ പ്രൊഫസ്റ്റർ കോശി തലയ്ക്കൽ, നൈനാൻ മത്തായിക്ക് നൽകി പ്രകാശനം ചെയ്തു. ഗാന്ധി സേവന സ്മൃതികളുടെ ഭാഗമായി പരിസര ശുചീകരണ പ്രവർത്തികളിൽ പ്രവർത്തകർ പങ്കാളികളായി.
സ്നേഹവിരുന്ന് തയാറാക്കുവാൻ തങ്കച്ചൻ സാമുവേൽ , ലൈസാമ്മ ബെന്നി എന്നിവർ നേതൃത്വം നൽകി. ജെയിംസ് പീറ്റർ, തോമസ് ഡാനിയേൽ, റൂബി തോമസ്, ജോ തോമസ് എന്നിവർ ഗാന്ധി ജയന്തി ആഘോഷപരിപാടികൾ ഏകോപിപ്പിച്ചു.