സതീശന്‍ നായര്‍
ചിക്കാഗോ: ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് ചിക്കാഗോയുടെ ആഭിമുഖ്യത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരും, സുഹൃത്തുക്കളും ചേര്‍ന്ന് കെ.പി.സി.സി എക്‌സിക്യൂട്ടീവ് അംഗവും, മുന്‍ ജനറല്‍ സെക്രട്ടറിയും ഡി.സി.സി പ്രസിഡന്റുമായിരുന്ന അഡ്വ. ടോമി കല്ലാനിക്ക് ചിക്കാഗോയില്‍ ഊഷ്മളമായ സ്വീകരണം നല്‍കി.

ഐ.ഒ.സി പ്രസിഡന്റ് സന്തോഷ് നായരുടെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ കക്ഷിരാഷ്ട്രീയ ഭേദമെന്യേ ചിക്കാഗോയിലുള്ള രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക നേതാക്കന്മാര്‍ പങ്കെടുത്തു. കോണ്‍ഗ്രസ് പാര്‍ട്ടി ഒറ്റക്കെട്ടായി നിന്ന് പ്രവര്‍ത്തിച്ച് വരുന്ന തെരഞ്ഞെടുപ്പിനെ നേരിടണമെന്നും, കൂടാതെ കല്ലാനിയുടെ മുന്നോട്ടുള്ള രാഷ്ട്രീയ ചുവടുവയ്പുകള്‍ക്ക് എല്ലാവിധ ആശംസകളും പ്രസിഡന്റ് തന്റെ അധ്യക്ഷ പ്രസംഗത്തില്‍ പ്രത്യേകം എടുത്തുപറഞ്ഞു.

കൂടാതെ തോമസ് മാത്യു, സതീശന്‍ നായര്‍, ജോര്‍ജ് പണിക്കര്‍, സണ്ണി വള്ളിക്കളം, ജെയ്ബു മാത്യു, ബിജു കണ്ടത്തില്‍, റോയി നെടുംകുന്നം, ലീലാ ജോസഫ്, ജോസ് കല്ലിടുക്കില്‍, ടോമി അമ്പനാട്ട്, അനില്‍ കൃഷ്ണന്‍, രവി കുട്ടപ്പന്‍ തുടങ്ങിയവര്‍ ആശംസകള്‍ അറിയിച്ച് സംസാരിച്ചു.

മതേതരത്വത്തിലും ജനാധിപത്യത്തിലും അടിയുറച്ച് പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയാണ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് എന്നും പാര്‍ട്ടി അധികാരത്തില്‍ വരേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും ടോമി കല്ലാനി അദ്ദേഹത്തിന്റെ മറുപടി പ്രസംഗത്തില്‍ എടുത്തു പറഞ്ഞു. അച്ചന്‍കുഞ്ഞ് ഏവര്‍ക്കും നന്ദി രേഖരേഖപ്പെടുത്തി.
