Sunday, February 23, 2025

HomeAmericaക്നാനായ റീജിയണിൽ ഹോളി ചൈൽഡ്ഹുഡ് മിനിസ്ട്രിയുടെ പ്രവർത്തനോദ്‌ഘാടനം ഒക്ടോബർ 22ന്

ക്നാനായ റീജിയണിൽ ഹോളി ചൈൽഡ്ഹുഡ് മിനിസ്ട്രിയുടെ പ്രവർത്തനോദ്‌ഘാടനം ഒക്ടോബർ 22ന്

spot_img
spot_img

സിജോയ് പറപ്പള്ളിൽ

ചിക്കാഗോ: അമേരിക്കയിലെ ക്‌നാനായ കത്തോലിക്ക റീജിയണിലെ ഹോളി ചൈൽഡ്ഹുഡ് മിനിസ്ട്രി (തിരുബാല സഖ്യം) യുടെ 2023 – 2024 വർഷത്തെ ഇടവക തലത്തിലുള്ള പ്രവർത്തനോദ്‌ഘാടനം ഒക്ടോബർ 22ന് നടത്തപ്പെടും. ആഗോള സഭാ മിഷൻ ഞായറായി ആചരിക്കുന്ന അന്നേദിവസം വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പയുടെ തിരുനാൾ ദിനം കൂടിയാണ്.

ക്നാനായ റീജിയന്റെ കീഴിലുള്ള 17 ഇടവകകളിലും മിഷനുകളിലും അന്നേദിവസം പ്രവർത്തനോദ്‌ഘാടനം നടത്തപ്പെടും. ആഘോഷമായ കുർബാന, മീറ്റിംഗുകൾ, കലാ പരിപാടികൾ, ക്‌ളാസ്സുകൾ, ജപമാല റാലി തുടങ്ങിയ വിവിധ പരിപാടികൾ അന്നേദിവസം സംഘടിപ്പിക്കും

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments