ഫിലാഡെൽഫിയ സെന്റ്.ജോൺ ന്യൂമാൻ ക്നാനായ കാത്തലിക് മിഷൻ ഡയറക്ടർ ആയി കഴിഞ്ഞ മൂന്ന് വർഷം സേവനം ചെയ്ത് പുതിയ ഇടവകയിലേക്ക് സേവനത്തിനായി പോകുന്ന ബിൻസ് അച്ചന് ഞായറാഴ്ച വൈകിട്ട് 4 pm ഊഷ്മളമായ യാത്രയയപ്പ് നൽകുന്നു.
ഞായറാഴ്ച വൈകുന്നേരം 4 മണിക്ക് കൊന്ത, വി.കുർബ്ബാന, യാത്രയയപ്പ് സമ്മേളനം കലാപരുപാടി, സ്നേഹവിരുന്ന് തുടങ്ങിയവ ഭാഗമായി ക്രമീകരിച്ചിട്ടുണ്ട്.ക്നാനായ റീജിയണിലെ ആദ്യ ദൈവാലയമായ ചിക്കാഗോ തിരുഹൃദയ ഫൊറോന പള്ളിയിലേക്കുള്ള യാത്രയയപ്പ് ട്രസ്റ്റിമാരായ ജോമോൻ നെടുംമാക്കൽ, ജേക്കബ് വക്കുകാട്ടിൽ, ലൈജു വാലയിൽ തുടങ്ങിയവരുടെ നേതൃത്വത്തിൽ മിഷൻ അംഗങ്ങളോടൊപ്പം സംഘടിപ്പിക്കപ്പെടുന്നു.