Monday, December 23, 2024

HomeAmericaഅമേരിക്കയിലേക്കുള്ള കുടിയേറ്റം: ഇന്ത്യക്കാർക്കും ആഫ്രിക്കക്കാർക്കും സാൽവദോർ 94,000 രൂപ നികുതി ഏർപ്പെടുത്തി.

അമേരിക്കയിലേക്കുള്ള കുടിയേറ്റം: ഇന്ത്യക്കാർക്കും ആഫ്രിക്കക്കാർക്കും സാൽവദോർ 94,000 രൂപ നികുതി ഏർപ്പെടുത്തി.

spot_img
spot_img

ആഫ്രിക്കയിൽ നിന്നും ഇന്ത്യയിൽ നിന്നും എത്തുന്ന യാത്രക്കാരിൽ നിന്ന് ഇനി മുതൽ വാറ്റ് ഉൾപ്പടെ 1,130 ഡോളർ (ഏകദേശം 94000 രൂപ) അധിക നികുതി ഈടാക്കുമെന്ന് അറിയിച്ച് എൽ സാൽവഡോർ. മധ്യ അമേരിക്കൻ രാജ്യത്തിലൂടെ യുഎസിലേക്കുള്ള കുടിയേറ്റം വർദ്ധിച്ച പശ്ചാത്തലത്തിലാണ് ഈ നടപടി. ഇന്ത്യയിൽ നിന്നോ 50-ലധികം ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നോ പാസ്‌പോർട്ടോടെ യാത്ര ചെയ്യുന്ന ആളുകൾ ഈ നികുതി അടയ്ക്കാൻ ബാധ്യസ്ഥരാണ്. ഇക്കാര്യം എൽ സാൽവഡോറിന്റെ പോർട്ട് അതോറിറ്റി അവരുടെ വെബ്‌സൈറ്റിൽ നൽകിയ പ്രസ്താവനയിൽ വ്യക്തമാക്കിയിട്ടുണ്ട്. ഒക്ടോബർ 20 നാണ് ഈ അറിയിപ്പ് നൽകിയത്.

ഇതിലൂടെ ലഭിക്കുന്ന തുക ഉപയോഗിച്ച് രാജ്യത്തെ പ്രധാന അന്താരാഷ്‌ട്ര വിമാനത്താവളം മെച്ചപ്പെടുത്താനാണ് തീരുമാനം. എൽ സാൽവഡോർ പ്രസിഡന്റ് നയിബ് ബുകെലെ യുഎസ് അസിസ്റ്റന്റ് സെക്രട്ടറി ബ്രയാൻ നിക്കോൾസുമായി ഈ ആഴ്ച്ച കൂടിക്കാഴ്ച നടത്തിയിരുന്നു. അനിയന്ത്രിത കുടിയേറ്റം തടയാനുള്ള ശ്രമങ്ങളെ കുറിച്ചും ഇരുവരും ചർച്ച ചെയ്തു. നിലവിൽ രാജ്യത്തുടനീളം 3.2 ദശലക്ഷം കുടിയേറ്റക്കാർ ഉണ്ടെന്നാണ് റിപ്പോർട്ട്.

ആഫ്രിക്കയിൽ നിന്നും മറ്റിടങ്ങളിൽ നിന്നുമുള്ള നിരവധി കുടിയേറ്റക്കാർ മധ്യ അമേരിക്ക വഴി ആണ് യുഎസിലെത്തുന്നത്. എന്നാൽ ഈ രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് ഇനി വാറ്റ് നികുതി ഉൾപ്പടെ 1,130 ഡോളർ ആണ് അധികമായി നൽകേണ്ടി വരിക. ഒക്ടോബർ 23 മുതലാണ് പുതിയ ഫീസ് പ്രാബല്യത്തിൽ വന്നത്. രാജ്യത്തെ പ്രധാന അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ഉപയോഗം വർദ്ധിച്ച സാഹചര്യത്തിൽ കൂടിയാണ് ഇത്തരം ഒരു നടപടിയെന്നും പ്രസ്താവനയിൽ പറയുന്നു.

ഇന്ത്യയും ആഫ്രിക്കയും ഉൾപ്പെടെ 57 രാജ്യങ്ങളിൽ നിന്ന് വരുന്ന യാത്രക്കാരെ കുറിച്ച് സാൽവദോറിലെ അധികൃതരെ വിമാനക്കമ്പനികൾ ദിവസവും വിവരം അറിയിക്കേണ്ടതുണ്ട് എന്നും നിർദേശം നൽകിയിട്ടുണ്ട്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments