ന്യൂ ജേഴ്‌സി: ക്രൈസ്റ്റ് ദി കിംഗ് ക്‌നാനായ കത്തോലിക്കാ ഇടവകയിലെ ഹോളി ചൈൽഡ്ഹുഡ് മിനിസ്ട്രി (തിരുബാല സഖ്യം) യുടെ 2023 – 2024 വർഷത്തെ പ്രവർത്തനോദ്‌ഘാടനം സംഘടിപ്പിച്ചു.
ഇടവക വികാരി ഫാ. ബിൻസ് ചേത്തലിൽ പരിപാടികൾ ഉദ്ഘാടനം ചെയ്‌തു. മൂന്നാം ഗ്രേഡ് വരെയുള്ള കുട്ടികൾക്കായുള്ള ചൈൽഡ്ഹുഡ് മിനിസ്ട്രിക്ക് വിവിധങ്ങളായ പരിപാടികളാണ് ഒരു വർഷത്തേക്ക് ആസൂത്രണം ചെയ്‌തിരിക്കുന്നത്.
ഹോളി ചൈൽഡ്ഹുഡ് ഇടവക കോർഡിനേറ്റർമാരായ നീതു കടിയംപള്ളിൽ, അഞ്ചു വാഴക്കാട്ട്, ചിപ്പി വാഴക്കാട്ട്, നിഖിൽ കൊല്ലാറേട്ട്, മതബോധന പ്രിൻസിപ്പൽ ജൂബി കിഴക്കേപ്പുറം, റീജിയണൽ കോർഡിനേറ്റർ സിജോയ് പറപ്പള്ളിൽ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.