Tuesday, June 3, 2025

HomeAmericaഡിട്രോയിറ്റ് വിന്‍ഡ്‌സര്‍ കെ.സി.എസ് ക്‌നാനായ നൈറ്റ് വര്‍ണാഭമായി

ഡിട്രോയിറ്റ് വിന്‍ഡ്‌സര്‍ കെ.സി.എസ് ക്‌നാനായ നൈറ്റ് വര്‍ണാഭമായി

spot_img
spot_img

ഡിട്രോയിറ്റ്: ക്‌നാനായ കാത്തോലിക് ഡിട്രോയിറ്റ് വിന്‍ഡ്‌സര്‍ സൊസൈറ്റിയുടെ ക്‌നാനായ നൈറ്റ് സെപ്റ്റംബര്‍ 28, 2024 ന് ആഘോഷിച്ചു. കെ സി വൈ ലിന്റെ നേതൃത്വത്തിലുള്ള ജപമാലയോടുകൂടി പരിപാടികള്‍ ആരംഭിച്ചു. ഏഴു മണിക്ക് ആരംഭിച്ച മീറ്റിംഗില്‍ ജോയിന്റ് സെക്രട്ടറി ബിജു തേക്കിലക്കാട്ടില്‍ എം സി ആയി പ്രവര്‍ത്തിച്ചു. കെ സി സ് പ്രസിഡന്റ് സജി മരങ്ങാട്ടില്‍ എല്ലാവര്‍ക്കും സ്വാഗതം ആശംസിച്ചു. പള്ളിയും അസോസിയേഷനും ഒരുമിച്ചു പ്രവര്‍ത്തിക്കുന്നതുകൊണ്ട് ക്‌നാനായ കമ്മ്യൂണിറ്റി അംഗകള്‍ക്കുള്ള ഗുണംകളെക്കുറിച്ച് കെ സി സ് പ്രസിഡന്റ് തന്റെ സ്വാഗതപ്രസംഗത്തില്‍ എടുത്തു പറഞ്ഞു. കെ.സി.സി.എന്‍.സി പ്രസിഡന്റ്ഷാജി എടാട്ട് ക്‌നാനായനൈറ്റ് ഉത്ഘാടനം ചെയ്തു.

കെ.സി.സി.എന്‍.എ പ്രസിഡന്റ് ക്‌നാനായ പാരമ്പര്യങ്ങള്‍ യുവതലമുറക്ക് മനസ്സിലാക്കി കൊടുക്കണ്ടത്തിന്റെ ആവശ്യകതയെക്കുറിച്ച് തന്റെ ഉത്ഘാടന പ്രെസംഗത്തില്‍ ഊന്നി പറഞ്ഞു. വിമന്‍സ് ഫോറം പ്രസിഡന്റ് ജൂഡി കോട്ടൂര്‍ കെ.സി.സി.എന്‍.എപ്രസിഡന്റിനു ബോക്കെ നല്‍കി ആദരിച്ചു. മീറ്റിംഗില്‍ വച്ചു കമ്മ്യൂണിറ്റിയില്‍ നിന്നുള്ള ഹൈസ്‌കൂള്‍ പൂര്‍ത്തിയാക്കിയ ആന്‍സല്‍ തോമസ്, ക്രിസ് സ്റ്റീവന്‍ എന്നിവരയും കോളേജ് ഗ്രേഡ്‌റുവേഷന്‍ പൂര്‍ത്തിയാക്കിയ ആഷ്ന വെട്ടിക്കാട്ടിനേയും കെ.സി.സി.എന്‍.സി പ്രസിഡന്റ് പുഷ്പ്പങ്ങള്‍ നല്‍കി ആദരിച്ചു. ആന്‍സലും, ക്രിസ്സും, ആഷ്നയും തങ്ങളുടെ സ്‌കൂള്‍ കോളേജ് അനുഭവങ്ങള്‍ സദസ്സിനോട് പങ്കുവെക്കുകയും ഭാവി പരിപാടികളെക്കുറിച്ച് വിശദീകരിക്കുകയും ചെയ്തു. കെ സി എസ് ഡിട്രോയിറ്റ് വിന്‍ഡ്‌സര്‍ ഹൈസ്‌കൂള്‍ ഗ്രാജ്വേറ്റ്‌സുകള്‍ക്ക് ക്യാഷ് അവാര്‍ഡ് നല്‍കി ആദരിപ്പിച്ചു. ക്യാഷ് അവാര്‍ഡ് സ്‌പോണ്‍സര്‍ ചെയ്തത് ടോംസ് കിഴക്കേക്കട്ടില്‍ ആയിരുന്നു.

ചടങ്ങില്‍ വെച്ചു കെ.സി.സി.എന്‍.എ കണ്‍വെന്‍ഷന്‍ കലാതിലകമായി തെരഞ്ഞെടുക്കപ്പെട്ട ഹെലന്‍ മംഗലത്തേട്ടിനെ പുഷ്പങ്ങള്‍ നല്‍കി ആദരിച്ചു. ഹെലന്‍ മനോഹരമായി ആലപിച്ച ഒരു മലയാളഗാനം കാതുകള്‍ക്കു ഇമ്പമായി. ഇതോടുകൂടി മീറ്റിംഗ് അവസാനിക്കുകയും കലാപരിപാടികള്‍ക്ക് തുടക്കം കുറിക്കുകയും ചെയ്തു.

കെ സി വൈ ല്‍ മെംബേര്‍സ് ആയ ആന്‍സല്‍, ക്രിസ്, നെസ്സിയ, ക്രിസ്റ്റ എന്നിവര്‍ എം സി ആയി പ്രവര്‍ത്തിച്ചു. കിഡ്സ് ക്ലബ് കോര്‍ഡിനേറ്റര്‍സ് ആയ മിഥുന്‍ താന്നിക്കുഴുപ്പില്‍, സുന്നു താനത്തു എന്നിവരുടെ നേതൃത്വത്തില്‍ കുട്ടികള്‍ അവതരിപ്പിച്ച വിവിധ കലാപരിപാടികള്‍ , പ്രേത്യേകിച്ചു വില്ലടിച്ചാന്‍ പാട്ട് കാണികള്‍ക്ക് ദൃശ്യ വിരുന്നായി മാറി. സ്റ്റാനിയ & സ്‌നേഹ മരങ്ങാട്ടില്‍, ആഷ്ന വെട്ടിക്കാട്ടില്‍ എന്നിവര്‍ കൊറിയോഗ്രാഫ് ചെയ്ത ഡാന്‍സ് പെര്‍ഫോമന്‍സിസ് പരിപാടികള്‍ക് കൊഴുപ്പേകി.

വിമന്‍സ് ഫോറം അവതരിപ്പിച്ച മാര്‍ഗംകളി ഫ്യൂഷനും, കോമഡി ഡാന്‍സും വേറിട്ട അനുഭവമായി. കെ സി എസ് ഡിട്രോയ്റ്റ് ഗഇഇചഅ കണ്‍വെന്‍ഷന് അവതരിപ്പിച്ചു ഒന്നാം സ്ഥാനം നേടിയ സ്‌കിറ്റ് വീണ്ടും സ്റ്റേജില്‍ അവതരിപ്പിച്ചു കാണികളുടെ മനം കവര്‍ന്നു. കെ സി എസ് വൈസ് പ്രസിഡന്റ് മാക്‌സിന്‍ ഇടത്തിപറമ്പില്‍ പരിപാടികളില്‍ പങ്കെടുത്ത എല്ലാവര്‍ക്കും നന്ദി രേഖപ്പെടുത്തി. കെ സി വൈ എല്‍ ചാരിറ്റി ഫണ്ട് റെയ്സിങ്ങിന്റെ ഭാഗമായി നടത്തിയ റാഫള്‍ ടിക്കറ്റ് നറുക്കെടുപ്പില്‍ മിഥുന്‍ സ്റ്റീഫന്‍ ആപ്പിള്‍ വാച്ച് സമ്മാനമായി നേടി. സ്റ്റീഫന്‍ തന്നിക്കുഴുപ്പില്‍, ഷാജി വെട്ടിക്കാട്ട് എന്നിവര്‍ ഫുഡ് കമ്മിറ്റി കോര്‍ഡിനേറ്റര്‍സ് ആയിരുന്നു. വിഭവസമൃദ്ധമായ ഡിന്നറോടുകൂടി പരിപാടികള്‍ അവസാനിച്ചു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments