Thursday, March 13, 2025

HomeAmericaസര്‍ക്കാര്‍ ചെലവില്‍ തുടര്‍ച്ചയായി ഉല്ലാസ യാത്ര; നാലുകോടിയിലധികം തട്ടിച്ച അമേരീക്കന്‍ ദമ്പതികള്‍ കുടുങ്ങി

സര്‍ക്കാര്‍ ചെലവില്‍ തുടര്‍ച്ചയായി ഉല്ലാസ യാത്ര; നാലുകോടിയിലധികം തട്ടിച്ച അമേരീക്കന്‍ ദമ്പതികള്‍ കുടുങ്ങി

spot_img
spot_img

ന്യൂയോര്‍ക്ക്: സര്‍ക്കാര്‍ ചെലവില്‍ തുടര്‍ച്ചയായി ആഢംബര ഉല്ലാസ യാത്രകള്‍ നടത്തിയ അമേരിക്കന്‍ ദമ്പതികള്‍ ഒടുവില്‍ കുടുങ്ങി. ആഡംബര യാത്രയ്ക്കായി സര്‍ക്കാരിന കബളിപ്പിച്ച് ദമ്പതികള്‍ ഉപയോഗിച്ചത് നാലു കോടിയിലധികം രൂപയാണ്.

അവധിക്കാല ആഘോഷത്തിനായി 31 തവണയാണ് ദമ്പതികള്‍ വാള്‍ട്ട് ഡിസ്നി വേള്‍ഡിലേക്ക് പോയത്. ദമ്പതികളഉടെ തട്ടിപ്പ് വിവരം കഴിഞ്ഞദിവസമാണ് ന്യൂയോര്‍ക്ക് പോസ്റ്റില്‍ വാര്‍ത്തയായത്.

പ്രതിരോധ വകുപ്പിലെ കരാറുകാരനായ തോമസ് ബൗച്ചാര്‍ഡും കാമുകി കാന്റല്ലെ ബോയിഡിനുമാണ് തട്ടിപ്പ് നടത്തിയത്.
തോമസ് എന്തിനാണ് യാത്ര നടത്തിയതെന്നു പോലും വ്യക്തമാക്കാതെ യാത്രാ ബത്തയില്‍ കൃത്രിമം കാണിക്കുകയും ചെയ്തു. ഇരുവരും കുറ്റം സമ്മതിച്ചോടെ അറസ്റ്റ് രേഖപ്പെടുത്തി നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ടിട്ടുണ്ട്.
രണ്ടാഴ്ച വരെ ഡിസ്നി വേള്‍ഡില്‍ തങ്ങിയിട്ടുണ്ട്. ജോലി സമയങ്ങളിലും ഇവര്‍ യാത്ര ചെയ്തതായി കണ്ടെത്തിയിട്ടുണ്ട്. ആഢംബര ഹോട്ടലുകളിലാണ് തങ്ങിയിരുന്നത്. കൂടാതെ, ഫ്ളോറിഡയിലെ മറ്റു വിനോദ കേന്ദ്രങ്ങളിലും വെര്‍ജീനിയയിലും ദമ്പതികള്‍ സന്ദര്‍ശനം നടത്തിയിട്ടുണ്ട്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments