Saturday, December 21, 2024

HomeAmericaആത്മീയ ദീപ്തിയുമായി ശ്രീ ആനന്ദ് പ്രഭാകർ ഷിക്കാഗോ ഗീതാ മണ്ഡലത്തെ നയിക്കും

ആത്മീയ ദീപ്തിയുമായി ശ്രീ ആനന്ദ് പ്രഭാകർ ഷിക്കാഗോ ഗീതാ മണ്ഡലത്തെ നയിക്കും

spot_img
spot_img

രഞ്ജിത് ചന്ദ്രശേഖർ

മുൻ പ്രസിഡന്റ് ശ്രീ ജയ് ചന്ദ്രന്റെ ആകസ്മിക വിടവാങ്ങലിനെ തുടർന്ന്, പുതിയ പ്രസിഡന്റായി ഗീതാമണ്ഡലത്തിന്റെ ആത്മീയ സമിതി ചെയർമാനും, ഇപ്പോഴത്തെ ട്രഷററുമായ ശ്രീ ആനന്ദ്‌ പ്രഭാകറിനെ ഡയറക്ടർ ബോർഡ് തെരെഞ്ഞെടുത്തു. കഴിഞ്ഞ ഒരു പതിറ്റാണ്ടായി ഗീതാമണ്ഡലത്തിന്റെ വിവിധ ചുമതലകളിൽ പ്രവർത്തിച്ച വ്യക്തികൂടിയാണ് ശ്രീ ആനന്ദ്‌ പ്രഭാകർ.

അമേരിക്കക്കയിലെയും ഭാരതത്തിലെയും ഹിന്ദുക്കൾക്ക് വേണ്ടിയും, ചിക്കാഗോയിലെ മലയാളി സമൂഹത്തിന്റെ ഉന്നമനത്തിനു വേണ്ടിയും തന്റെ ജീവിതം ഉഴിഞ്ഞുവെച്ച ശ്രീ ജയ് ചന്ദ്രന്റെ ദീപ്തസ്മരണകൾക്ക് മുമ്പിൽ പ്രണാമങ്ങൾ അർപ്പിച്ചുകൊണ്ടാണ് പുതിയ പ്രസിഡന്റ് ആയി ശ്രീ ആനന്ദ്‌ പ്രഭാകർ തന്റെ പുതിയ ചുമതല ഏറ്റെടുത്തത്.

ശ്രീ ജയ് ചന്ദ്രൻ തുടങ്ങിവെച്ച ഹൈന്ദവ മൂല്യങ്ങളിലും , ആചാര അനുഷ്ഠാനങ്ങളിലും നിലയുറച്ച് പ്രവർത്തിക്കുന്ന ഒരു തലമുറയെ സൃഷ്ടിക്കുവാനും, അതോടൊപ്പം ആത്മീയ ഗ്രന്ഥങ്ങൾ പഠിക്കുവാനും പ്രചരിപ്പിക്കുവാനും ഹൈന്ദവജനതയെ സജ്ജമാക്കുക എന്നതുമാണ് തന്റെ പ്രഥമ ദൗത്യം എന്ന് ശ്രീ ആനന്ദ്‌ പ്രഭാകർ പറഞ്ഞു. തദവസരത്തിൽ ഗീതാമണ്ഡലത്തിന്റെ പ്രവർത്തനങ്ങൾക്കായി തുടർന്നും സമൂഹത്തിലെ എല്ലാ സത്ജനങ്ങളുടെയും സഹായസഹകരണങ്ങൾ പ്രതീക്ഷിക്കുന്നതായി ജനറൽ സെക്രട്ടറി ശ്രീ ബൈജു മേനോൻ അഭ്യർത്ഥിച്ചു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments