ന്യൂയോർക്ക്: ഗാസയിൽ ഇസ്രായേൽ നടപടികൾക്ക് പിന്തുണ നൽകുന്ന അമേരിക്കൻ നിലപാടിൽ പ്രതിഷേധിച്ച് ഫലസ്‌തീൻ അനുകൂലികൾ ന്യൂയോർക്ക് സ്റ്റോക്ക് എക്സ്ചേഞ്ചിൽ പ്രതിഷേധവുമായെത്തി.
ഗസ്സയിൽ ഇസ്രായേൽ നടത്തുന്ന വംശീയ യുദ്ധത്തിനു യു.എസ് നല്കുന പിന്തുണ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. ന്യൂയോർക്ക് സ്റ്റോക്ക് എക്സ്ചേഞ്ചിന് പുറത്ത് പ്രതിഷേധിച്ച 200ലധികം പലസ്‌തീൻ അനുകൂല പ്രകടനക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു.
‘ജൂത വോയ്‌സ് ഫോർ പീസ്’ ആക്ടിവിസ്റ്റ് ഗ്രൂപ്പുകളിൽ നിന്നടക്കമുള്ള പ്രതിഷേധക്കാർ ലോവർ മാൻഹട്ടനിലെ വാൾസ്ട്രീറ്റിന് സമീപമുള്ള എക്സ്ചേഞ്ചിൻ്റെ കെട്ടിടത്തിനു മുന്നിൽ ‘ഗസ്സയെ ജീവിക്കാൻ അനുവദിക്കുക’, ‘വംശഹത്യക്ക് ധനസഹായം നൽകുന്നത് നിർത്തുക’, ‘വിമോചനത്തോടൊപ്പം മുകളിലേക്ക്, അധിനിവേശത്തിലൂടെ താഴേക്ക് തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തിയായിരുന്നു എത്തിയത്.
എക്സ്ചേഞ്ചിനുള്ളിള്ളിലേക്ക് പ്രതിഷേധക്കാർക്ക് കടക്കാൻ കഴിഞ്ഞില്ല. എന്നാൽ നിരവധിപ്പേർ കണക്കിനുപേർ ബ്രോഡ് സ്ട്രീറ്റിലെ പ്രധാന കെട്ടിടത്തിനുപുറത്തെ ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ചു. ഇതോടെ ഇവരെ പോലീസ് നീക്കം ചെയ്തു