ന്യൂയോര്‍ക്ക്: അമേരിക്കയിൽ പോസ്റ്റൽ വകുപ്പിൽ സൂപ്പർവൈസറായ മലയാളിക്ക് വെടിയേറ്റു.
മിനസോട്ടയിൽ പോസ്റ്റൽ വകുപ്പിൽ സൂപ്പര്‍വൈസറായി ജോലി ചെയ്യുന്ന റോയ് വര്‍ഗീസി (50) നാണ് വെടിയേറ്റത്. ഗുരുതര പരിക്കുകളോടെ ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
റോയ് വര്‍ഗീസിന്‍റെ ആരോഗ്യനില ഗുരുതരമായി തുടരുകയാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. പോസ്റ്റൽ വകുപ്പിലെ തന്നെ മറ്റൊരു ജീവനക്കാരനാണ് റോയ് വര്‍ഗീസിനുനേരെ വെടി വെച്ചത്. സംഭവത്തിൽ 28കാരനായ ആക്രമിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ജോലി സ്ഥലത്ത് വെച്ചാണ് റോയ് വര്‍ഗീസിന് വെടിയേറ്റത്. സംഭവത്തിൽ കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു.