Wednesday, October 16, 2024

HomeAmericaതാഡ്: യു.എസ് സൈന്യം ഇസ്രായേലില്‍ എത്തിത്തുടങ്ങിയതായി പെന്റഗണ്‍

താഡ്: യു.എസ് സൈന്യം ഇസ്രായേലില്‍ എത്തിത്തുടങ്ങിയതായി പെന്റഗണ്‍

spot_img
spot_img

ജെറുസലേം: പാലസ്തീനും ഇറാനും ലെബനാനുമെതിരെ യുദ്ധത്തിന് യു എസ് സൈന്യം ഇസ്രായേലില്‍ എത്തിത്തുടങ്ങിയതായി പെന്റഗണ്‍ അറിയിച്ചു. ടെല്‍ അവീവിന് വാഷിംഗ്ടണ്‍ കഴിഞ്ഞയാഴ്ച വാഗ്ദാനം ചെയ്ത ടെര്‍മിനല്‍ ഹൈ ആള്‍ട്ടിറ്റിയൂഡ് ഏരിയ ഡിഫന്‍സ് മിസൈല്‍ സിസ്റ്റം (താഡ്) പ്രവര്‍ത്തിപ്പിക്കാന്‍ കുറഞ്ഞത് 100 സൈനികരെങ്കിലും ഇസ്രായേലില്‍ എത്തും.

സമീപ ഭാവിയില്‍ ബാറ്ററി പൂര്‍ണ്ണമായും പ്രവര്‍ത്തനക്ഷമമാകുമെങ്കിലും സുരക്ഷാ കാരണങ്ങളാല്‍ സമയക്രമം ചര്‍ച്ച ചെയ്യില്ലെന്ന് പെന്റഗണ്‍ വക്താവ് പറഞ്ഞു.

ബാലിസ്റ്റിക് മിസൈലുകളെ തടസ്സപ്പെടുത്താനുള്ള കഴിവിന് പേരുകേട്ട മിസൈല്‍ പ്രതിരോധ സംവിധാനമാണ് താഡ്. യു എസ് ആര്‍മിക്ക് വേണ്ടി ലോക്ക്ഹീഡ് മാര്‍ട്ടിന്‍ നിര്‍മ്മിച്ച താഡ് വ്യോമ, മിസൈല്‍ പ്രതിരോധ സംവിധാനത്തെ ‘ഹൃസ്വ, ഇടത്തരം ബാലിസ്റ്റിക് മിസൈല്‍ ഭീഷണികള്‍ക്കെതിരായ വളരെ ഫലപ്രദമായ, തെളിയിക്കപ്പെട്ട പ്രതിരോധം’ എന്നാണ് വിശേഷിപ്പിക്കുന്നത്.

ഇസ്രായേലില്‍ നിന്നും യു എസ് സൈന്യത്തെ അകറ്റി നിര്‍ത്തണമെന്ന് ഇറാന്‍ നേരത്തെ തന്നെ യു എസിന് മുന്നറിയിപ്പ് നല്‍കിയിരുന്നു. അമേരിക്കന്‍ കപ്പലുകളും താവളങ്ങളും താത്പര്യങ്ങളും ടെഹ്റാന്റെ ആയുധങ്ങള്‍ക്ക് ‘എത്തിച്ചേരാവുന്ന ദൂരത്ത്’ ഉണ്ടെന്ന് ഐആര്‍ജിസി ബ്രിഗേഡിയര്‍ ജനറല്‍ ഇബ്രാഹിം ജബ്ബാരി ഭീഷണിപ്പെടുത്തി.

തങ്ങളുടെ ശത്രുവിന് താഡ് മിസൈല്‍ പ്രതിരോധ സംവിധാനം നല്‍കിയതിനാല്‍ യു എസുമായി പരോക്ഷ ചര്‍ച്ചകള്‍ തുടരാന്‍ ഒരു കാരണവും കാണുന്നില്ലെന്നും ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി പറഞ്ഞു.

‘നിലവിലെ പ്രതിസന്ധി പരിഹരിക്കപ്പെടുന്നതുവരെ ഈ ചര്‍ച്ചകള്‍ക്ക് ഒരു അടിസ്ഥാനവും ഞങ്ങള്‍ കാണുന്നില്ല. അതിനുശേഷം, ചര്‍ച്ചകള്‍ പുനരാരംഭിക്കണമോ എന്നും ഏത് രൂപത്തില്‍ അവ തുടരണമെന്നും ഞങ്ങള്‍ തീരുമാനിക്കും,’ അരാഗ്ചി പറഞ്ഞു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments