Wednesday, October 16, 2024

HomeAmericaപെറ്റമ്മയെ അമ്മയെ കൊന്ന് വെട്ടിനുറുക്കി കറിവച്ച് കഴിച്ച 32കാരി അറസ്റ്റില്‍

പെറ്റമ്മയെ അമ്മയെ കൊന്ന് വെട്ടിനുറുക്കി കറിവച്ച് കഴിച്ച 32കാരി അറസ്റ്റില്‍

spot_img
spot_img

കെന്റക്കി: സ്വന്തം വെട്ടി നുറുക്കിയശേഷം ശരീരഭാഗങ്ങള്‍ പാചകം ചെയ്തു കഴിച്ച യുവതിയുടെ ക്രൂര കൃത്യത്തിന്റെ ഞെട്ടിക്കുന്ന കേസ് കെന്റക്കിയില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. 32കാരി ടോറിലീന ഫീല്‍ഡ്‌സ് ആണ് അറസ്റ്റിലായത്. അമ്മയെ കത്തി ഉപയോഗിച്ച് പലതവണ കുത്തിയും വെടിവച്ചുമാണ് പ്രതി കൊലപ്പെടുത്തിയത്. നേരത്തെ നായയെ പീഡിപ്പിച്ച് കൊന്ന കേസിലും ഇവര്‍ പ്രതിയാണ്.

വീട്ടില്‍ ജോലിക്ക് എത്തിയ ആളാണ് വീട്ടുമുറ്റത്ത് ശരീര ഭാഗങ്ങള്‍ വലിച്ചെറിഞ്ഞ നിലയില്‍ ആദ്യം കണ്ടത്. ഉടന്‍ പോലീസില്‍ വിവരം അറിയിച്ചു. പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്ത് എത്തി പരിശോധിച്ചപ്പോഴാണ് വീടിനകത്തെ മുറിയില്‍ രക്തത്തില്‍ കുതിര്‍ന്ന കിടക്ക കണ്ടത്. ശരീരത്തില്‍നിന്നും അറുത്തെടുത്ത ഭാഗങ്ങള്‍ നിറച്ച് മടക്കിയ രീതിയിലായിരുന്നു കിടക്ക. വീടിനു പുറകുവശത്തായി മൃതദേഹം വലിച്ചിഴച്ച് കൊണ്ടുപോയെന്നു കരുതുന്ന രക്തത്തില്‍ കുതിര്‍ന്ന മറ്റൊരു കിടക്കയും പോലീസ് കണ്ടെത്തി. പിന്നീട് വീടിനു പുറകുവശത്തുനിന്നും മൃതദേഹ ഭാഗങ്ങള്‍ കണ്ടെത്തി.

ആദ്യം ടോറിലീന വീടിനകത്തേക്ക് പോലീസിനെ കയറാന്‍ സമ്മതിച്ചില്ല. ഒടുവില്‍ ബലം പ്രയോഗിച്ചാണ് പോലീസ് അവരെ വീട്ടില്‍നിന്നും പുറത്തിറക്കിയത്. ടോറിലീനയെ പോലീസ് അറസ്റ്റ് ചെയ്യുമ്പോള്‍ മുഖത്തും കൈകളിലും വസ്ത്രത്തിലും രക്തം ഉണ്ടായിരുന്നു. ശരീര ഭാഗങ്ങള്‍ പാചകം ചെയ്ത് കഴിച്ചുവെന്ന് തോന്നുന്നവിധം ശരീരഭാഗങ്ങള്‍ അടങ്ങിയ ഒരു സ്റ്റെയിന്‍ലെസ് സ്റ്റീല്‍ പാത്രവും പോലീസ് കണ്ടെത്തി.

ടോറിലീന മന്ത്രവാദം ചെയ്യാറുണ്ടായിരുന്നു എന്നും അമ്മയെയും ഇതില്‍ ഉള്‍പ്പെടുത്താറുണ്ടായിരുന്നു എന്നും മൃതദേഹം ആദ്യം കണ്ട വീട്ടുജോലിക്കാരന്‍ പോലീസിനോട് പറഞ്ഞിട്ടുണ്ട്. ടോറിലീനയെ അറസ്റ്റ് ചെയ്യുമ്പോള്‍ ലഹരിമരുന്ന് ഉപയോഗിച്ചിരുന്നതായും റിപ്പോര്‍ട്ടുണ്ട്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments