Thursday, October 17, 2024

HomeAmericaപ്രസിഡൻ്റ് തെരഞ്ഞെടുപ്പ് : അമേരിക്കയിൽ മുൻകൂർ വോട്ടെടുപ്പിൽ വൻ വർധന  ; ആദ്യ ദിനം 2....

പ്രസിഡൻ്റ് തെരഞ്ഞെടുപ്പ് : അമേരിക്കയിൽ മുൻകൂർ വോട്ടെടുപ്പിൽ വൻ വർധന  ; ആദ്യ ദിനം 2. 52 ലക്ഷം പേർ വോട്ട് ചെയ്തു

spot_img
spot_img

വാഷിംഗ്ടൺ : അമേരിക്കൽ പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ മുൻകൂർ വോട്ടെടുപ്പിൽ വൻ വർധന. യുഎസ് പ്രസിഡന്റ്തിരഞ്ഞെടുപ്പിൽ മുൻകൂർ വോട്ടെടുപ്പ് ആരംഭിച്ച ജോർജിയയിൽ ആദ്യദിനം 2,52,000 പേർ വോട്ട് രേഖപ്പെടുത്തി. 2020  നെ അപേക്ഷിച്ച് ഒരു ലക്ഷത്തിലധികം വോട്ടാണ് ആദ്യ ദിനം പോൾ ചെയ്തത്.

2020 ൽൽ ആദ്യദിവസം 1,36,000 പേരാണ് വോട്ട് ചെയ്‌ത്. മുൻ പ്രസിഡന്റ് റിപ്പബ്ലിക്കൻ പാർട്ടിയിലെ ഡോണൾഡ് ട്രംപും ഇപ്പോഴത്തെ വൈസ് പ്രസിഡന്റ് ഡെമോക്രാറ്റ് കമല ഹാരിസും ഏറ്റുമുട്ടുന്ന തിരഞ്ഞെടുപ്പിലെ പ്രചാരണം അതി ശക്തമാണ്.  വോട്ടെടുപ്പ് നവംബർ 5നാണ്.

നേരത്തേ വോട്ട് ചെയ്യുന്നവരുടെ എണ്ണം വർധിച്ചുവരികയാണ്. ആകെ വോട്ടിൽ ഏഴിലൊന്നും നേരത്തേ ചെയ്യുന്നവയാണ്. ക്രമക്കേട് തടയുന്നതിനായി ജോർജിയ ഉൾപ്പെടെ ഒട്ടേറെ സംസ്ഥാനങ്ങൾ നേരത്തേ വോട്ട് ചെയ്യുന്നതിനുള്ള നിബന്ധനകൾ കർശനമാക്കിയിട്ടുണ്ട്.

ഇതേസമയം, വോട്ടുകൾ ഓരോന്നായി കൈകൊണ്ട് എണ്ണണമെന്ന ജോർജിയ ഇലക്‌ഷൻ ബോർഡ് നിയമം കോടതി തടഞ്ഞു. 

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments