Thursday, October 17, 2024

HomeAmericaപ്രസിഡന്റ് തെരഞ്ഞെടുപ്പ്: അമേരിക്കയില്‍ പോരാട്ടം ഇഞ്ചോടിഞ്ച്

പ്രസിഡന്റ് തെരഞ്ഞെടുപ്പ്: അമേരിക്കയില്‍ പോരാട്ടം ഇഞ്ചോടിഞ്ച്

spot_img
spot_img

വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിനായുളള വോട്ടെണ്ണലിനു ദിവസങ്ങള്‍ ബാക്കി നില്‌ക്കെ പോരാട്ടം കനക്കുന്നു. വിവിധ സര്‍വേകള്‍ പറയുന്നത് യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഇഞ്ചോടിഞ്ച് പോരാട്ടമെന്നാണ്. വിവിധ സര്‍വേകളുടെ അടിസ്ഥാനത്തില്‍ സി.എന്‍.എന്നാണ് പ്രവചനം നടത്തിയിരിക്കുന്നത്. സി.എന്‍.എന്നിന്റെ ഏറ്റവും പുതിയ വിലയിരുത്തല്‍ പ്രകാരം 50 ശതമാനം വോട്ടര്‍മാര്‍ ദേശീയതലത്തില്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി കമല ഹാരിസിനെ പിന്തുണക്കുമ്പോള്‍ 49 ശതമാനത്തിന്റെ പിന്തുണ റിപബ്ലിക്കന്‍ പാര്‍ട്ടിയുടെ ഡോണാള്‍ഡ് ട്രംപിനാണ്.

അഞ്ച് സര്‍വേകളില്‍ രണ്ടെണ്ണം കമല ഹാരിസിന് നേരിയ മുന്‍തൂക്കം നല്‍കുന്നുണ്ട്. പക്ഷേ മൂന്നെണ്ണം ഇഞ്ചോടിഞ്ച് പോരാട്ടമാണ് പ്രവചിക്കുന്നത്. ബുധനാഴ്ച വൈകീട്ട് പുറത്ത് വന്ന ഫോക്‌സ് ന്യൂസിന്റെ സര്‍വേയില്‍ 50 ശതമാനം പേര്‍ ട്രംപിനെ പിന്തുണക്കുമ്പോള്‍ 48 ശതമാനം ഹാരിസ് പ്രസിഡന്റാവുമെന്നാണ് പറയുന്നത്.

ഫോക്‌സ് ന്യൂസിന്റെ സര്‍വേ പ്രകാരം ഡോണാള്‍ഡ് ട്രംപിനോടുള്ള എതിര്‍പ്പാണ് കമല ഹാരിസിന്റെ പിന്തുണക്കുള്ള പ്രധാനകാരണം. ഇതിനൊപ്പം ജനാധിപത്യത്തെ സംരക്ഷിക്കുന്നതിനും ഗര്‍ഭഛിദ്രത്തിലും കമല ഹാരിസിന്റെ നിലപാടുകളും പിന്തുണക്കുള്ള കാരണമായി. സമ്പദ്വ്യവസ്ഥയും കുടിയേറ്റ നയത്തിലെ നിലപാടുകളുമാണ് ട്രംപിനെ ആളുകള്‍ പിന്തുണക്കാനുള്ള പ്രധാന കാരണം.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments