ന്യൂഡല്‍ഹി: സിഖ് വിഘടനവാദി നേതാവ് ഗുര്‍ പട്വന്ത് സിംഗ് പന്നുവിനെ കൊലപ്പെടുത്താന്‍ ഒരുക്കിയ വാടക കൊലയാളി തങ്ങളുടെ ഏജന്റെന്ന് അമേരിക്ക. യു.എസ് ഡ്രഗ് എന്‍ ഫോഴ്‌സസ്‌മെന്റ് ഏജന്‍സിയുടെ ഏജന്റായതോടെയാണ് വധശ്രമ ഗൂഢാലോചന പുറത്തായതെന്ന് അമേരിക്ക. ‘വാടകക്കൊലയാളി’ ഗൂഢാ ലോചന വിവരം ചോര്‍ത്തിയതാണ് വധശ്രമ കേസില്‍ മുന്‍ ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ റോയുടെ ഉദ്യോഗസ്ഥന്റെ കുറ്റവിചാരണയിലേക്ക് നയിച്ചത്.
അന്താരാഷ്ട്ര നിയമങ്ങളെക്കുറിച്ച് കാര്യമായ അറിവില്ലാത്തവര്‍ കാണിച്ച അതി സാഹസികതയാണിതെന്ന് അമേരിക്കയിലെ മുന്‍ ഇന്ത്യന്‍ സ്ഥാനപതി മീര ശങ്കര്‍ ഈ കേസിനെ വിശേഷിപ്പിച്ചു. അമാനത്, വികാസ് എന്നീ അപരനാമത്തില്‍ അ റിയപ്പെട്ടിരുന്ന വികാഷ് യാദവ് സെന്‍ട്രല്‍ റിസര്‍വ് പൊലീസ് ഫോഴ്സില്‍നിന്ന് (സി.ആര്‍.പി. എഫ്) ഡെപ്യൂട്ടേഷനില്‍ ‘റോ’യില്‍ ചേര്‍ന്ന് ഇന്ത്യാ ഗവണ്‍മെന്റിനായി പ്രവര്‍ത്തിക്കുന്ന സമയത്താണ് കേസിനാസ്പദമായ സംഭവം.
‘റോ’ക്ക് വേണ്ടി കാബിനറ്റ് സെക്രട്ടേറിയറ്റാണ് വികാഷ് യാദവിന് സുരക്ഷാ പരിപാലന, രഹസ്യാന്വേഷണ ചുമതലകളുള്ള ‘സീനിയര്‍ ഫീല്‍ ഡ് ഓഫിസര്‍’ എന്ന തസ്തികയില്‍ ജോലിനല്‍കിയതെന്നും ഇത് പ്രധാനമന്ത്രിയുടെ ഓഫിസിന്റെ ഭാഗമാണെന്നും അമേരിക്കന്‍ ഏജന്‍സി വ്യ ക്തമാക്കി.