Saturday, October 19, 2024

HomeAmericaഡാളസ് ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍ അയ്യപ്പ സന്നിധാനത്തില്‍ 18 പടി യാഥാര്‍ഥ്യമാകുന്നു

ഡാളസ് ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍ അയ്യപ്പ സന്നിധാനത്തില്‍ 18 പടി യാഥാര്‍ഥ്യമാകുന്നു

spot_img
spot_img

ഡാളസ്: ഡാലസിലെല ശ്രീ ഗഗുരുവായൂരപ്പന്‍ ക്ഷേത്രത്തിന്റെ രണ്ടാം ഘട്ട നിര്‍മാണത്തിത്തിന്റെ ഭാഗമായി ബലിക്കല്‍ പുരയുടെയും, വിശുദ്ധ പതിനെട്ട് പടികളുടെയും നിര്‍മാണം ആരംഭിച്ചു.

രണ്ടു നിലയില്‍ പണിയുന്ന കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ നിന്നാണ് 18 പടി ആരംഭിക്കുന്നത്. കേരളത്തിലെ ശ്രി ഗുരുവായൂരപ്പന്‍ ക്ഷേത്രത്തിലെ മുന്‍ മേല്‍ശാന്തിയും ഡാളസ്സിലെ ശ്രീ ഗഗുരുവായൂരപ്പന്‍ ക്ഷേത്രത്തിന്റെ മുഖ്യ കര്‍മ്മിയും ആയ കരിയന്നൂര്‍ ദിവാകരന്‍ നമ്പൂതിരിപ്പാട് ഭൂമി പൂജ ചെയ്താണ് 18 പടിയുടെ പണിക്കു തുടക്കും കുറിച്ചത്. ക്ഷേത്ര പൂജാരികളായ വാസുദേവന്‍ തിരുമേനിയും, പരമേശ്വരന്‍ തിരുമേനിയും നേതൃത്വം നല്‍കി പൂജാദി കര്‍മങ്ങള്‍ നല്‍കുന്ന ശ്രി ഗുരുവായൂരപ്പന്‍ ക്ഷേത്രം ഇതോടെ നോര്‍ത്ത് അമേരിക്കയിലെ ക്ഷേത്രങ്ങളില്‍ വലിയ ഒരു നേട്ടമാണ് കൈവരിച്ചിരിക്കുന്നതെന്നു ക്ഷേത്രം ചെയര്‍മാന്‍ രാമചന്ദ്രന്‍ നായരും. പ്രസിഡണ്ട് കേശവന്‍ നായരും അഭിപ്രായപ്പെട്ടു.

ആയിരകണക്കിന് അയ്യപ്പ ഭക്തന്മാരാണ് ഡാളസ് ശ്രി ഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍ അയ്യപ്പ ദര്‍ശനത്തിനായി എത്തുന്നത്. മണ്ഡല വ്രതാരംഭത്തില്‍ 41 ദിവസത്തെ പ്രത്യേക അയ്യപ്പ പൂജകള്‍ക്കും ഭജനകള്‍ക്കും ശേഷം മഹാ മണ്ഡലപൂജ ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തിലെ ശ്രിധര്‍മശാസ്താ സന്നിധിയില്‍ ഒരു തിരുത്സവമായിട്ടാണ് നടക്കുന്നത്.. സന്നിധാനത്തിലേക്കു അയ്യപ്പന്മാര്‍ ശരണം വിളിയോടെ മാലയണിഞ്ഞു വൃതം നോക്കി ആണ് എത്താറുള്ളത്. മനസ്സിന് കുളിര്‍്മയേകുന്ന ഒരു സാക്ഷാത്കാരമായി ആ തീര്‍ത്ഥയാത്ര ഭക്ത ജനങ്ങളില്‍ തികച്ചും ശബരിമലക്ക് പോകുന്ന പ്രതീതി ഉളവാക്കാറുണ്ട്. 18 പടി കയറി ഭഗവാനെ തൊഴാനുള്ള എല്ലാവര്ക്കും ഉള്ള ആഗ്രഹം ഇതോട് യാഥാര്‍ഥ്യം ആകും. 18 പട്ടികല്കുളുടെ പണി നാട്ടില്‍ തുടങ്ങിയെന്നും ഉടനെ എയര്‍ കാര്‍ഗോ വഴി ഡാളസില്‍ എത്തുമെന്നും കണ്‍സ്ട്രക്ഷന്‍ ചെയര്‍മാന്‍ ശ്രി ഗോപാല പിള്ള അറിയിച്ചു.

അമ്പലത്തിന്റെ നിര്‍മാണവും പതിനെട്ടാം പടിയുടെ നിര്‍മാണവും വാസ്തു വിദ്വാന്‍ കാണിപ്പയ്യൂര്‍ കൃഷ്ണന്‍ നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തില്‍ ഡാളസിലെ പ്രശസ്ത ആര്‍ക്കിടെക്റ്റ് ജെറി മോങ്ക് ആണ് ഡീറ്റൈല്‍ ഡിസൈന്‍ ചെയ്തത്.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപെടുക: രാമചന്ദ്രന്‍ നായര്‍ – (9723659972), കേശവന്‍ നായര്‍ – (2144052166), ഗോപാല പിള്ള – (2146843449).

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments