വാഷിംഗ്ടണ്‍: ഡമോക്രാറ്റിക് സ്ഥാനാര്‍ഥി കമലാ ഹാരീസ് അമേരിക്കന്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടാല്‍ ചൈന അവരെ വകവെയ്ക്കില്ലെന്ന് റിപ്പബ്ലിക്കന്‍ സ്ഥാനാര്ഥനി ഡൊണാള്‍ഡ് ട്രംപ് . വൈറ്റ് ഹൗസിലേക്ക് ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി കമല ഹാരിസ് തിരഞ്ഞെടുക്കപ്പെട്ടാല്‍ ചൈന അവരെ കൊച്ചു കുട്ടിയെപ്പോലെയെ വകവയ്ക്കുകയുള്ളു.. നവംബര്‍ അഞ്ചിന് നടക്കുന്ന തിരഞ്ഞെടുപ്പ് അടുക്കുന്തോറും കമല ഹാരിസ് വെറും കുട്ടിയാണെന്ന തരത്തിലേക്കു പ്രചാരണം നടത്തുകയാണ് ട്രംപും അനുയായികളും. ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് കമലയെ വെറുമൊരു കുട്ടിയെപ്പോലെ കണക്കാക്കുമെന്നായിരുന്നു റേഡിയോ അഭിമ ത്തില്‍ ട്രംപ് പറഞ്ഞത്.
അതിനിടെ, ഡോണള്‍ഡ് ട്രംപിനുവേണ്ടി വീണ്ടും സംഭാവന നടത്തി ശതകോടീശ്വരന്‍ ഇലോണ്‍ മസ്ക്. ഒക്ടോബറിന്റെ ആദ്യ പകുതിയില്‍ 44 ദശലക്ഷം യുഎസ് ഡോളറാണ് ട്രംപിന്റെ പ്രചാരണത്തിനുവേണ്ടി മസ്ക് മുടക്കിയത്. ട്രംപിന്റെ പ്രചാരണം നടത്തുന്ന അമേരിക്ക പിഎസി സംഘടന ഫയല്‍ ചെയ് റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്. ജൂലൈ മുതല്‍ സെപ്റ്റംബര്‍ വരെ ഏകദേശം 75 ദശലക്ഷത്തിലധികം യുഎസ് ഡോളര്‍ മസ്ക് ട്രംപിനുവേണ്ടി മുടക്കിയിട്ടുണ്ട്.