Tuesday, March 11, 2025

HomeAmericaറാംപയിൽ മിഷൻ ലീഗ് പ്രവർത്തനവർഷ ഉദ്ഘാടനം

റാംപയിൽ മിഷൻ ലീഗ് പ്രവർത്തനവർഷ ഉദ്ഘാടനം

spot_img
spot_img

റ്റാംപ (ഫ്ലോറിഡ): ചെറുപുഷ്പ മിഷൻ ലീഗിന്റെ പുതിയ പ്രവർത്തന വർഷത്തിന് അമേരിക്കയിലെ ക്‌നാനായ റീജനിലെ വിവിധ ഇടവകളിൽ തുടക്കം. റ്റാംപയിലെ സേക്രഡ് ഹാർട്ട് ക്‌നാനായ കത്തോലിക്കാ ഫൊറോനാ ദേവാലയത്തിൽ 2024 – 2025 വർഷത്തെ മിഷൻ ലീഗ് പ്രവർത്തനങ്ങൾ ഇടവക സഹവികാരി ഫാ. ജോബി പൂച്ചുകണ്ടത്തിൽ ഉദ്ഘാടനം ചെയ്‌തു.

മിഷൻ ലീഗ് ദേശീയ പ്രസിഡന്റും അന്തർദേശീയ ഓർഗനൈസറുമായ സിജോയ് പറപ്പള്ളിൽ ആമുഖ പ്രഭാഷണം നടത്തി. റീജനൽ വൈസ് ഡയറക്ടർ സിസ്റ്റർ സാന്ദ്രാ എസ്‌.വി.എം., യൂണിറ്റ് ഓർഗനൈസർ അലിയ കണ്ടാരപ്പള്ളിൽ, എബിൻ തടത്തിൽ എന്നിവർ സംസാരിച്ചു.

പുതിയ ഭാരവാഹികളായി ജോർജ് പൂഴിക്കാലയിൽ (പ്രസിഡന്റ്), ഗബ്രിയേൽ നെടുംതുരുത്തിൽ (വൈസ് പ്രസിഡന്റ്), ഇലാനി കണ്ടാരപ്പള്ളിൽ (സെക്രട്ടറി), ഡാനി വാലേച്ചിറ (ജോയിന്റ് സെക്രട്ടറി), ശ്രേയാ കളപ്പുരയിൽ, മരീസ്സാ മുടീകുന്നേൽ, ശ്രേയാ അറക്കപ്പറമ്പിൽ (എക്സിക്യൂട്ടീവ് അംഗങ്ങൾ) എന്നിവർ സത്യപ്രതിജ്ഞ ചെയ്‌ത്‌ ശുശ്രുഷ ഏറ്റെടുത്തു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments