Wednesday, March 12, 2025

HomeAmericaഹ്യൂസ്റ്റണ്‍ സെന്റ്.മേരീസ് ദൈവാലയത്തിലെ തിരുനാള്‍ ഭക്തിസാന്ദ്രമായി സമാപിച്ചു

ഹ്യൂസ്റ്റണ്‍ സെന്റ്.മേരീസ് ദൈവാലയത്തിലെ തിരുനാള്‍ ഭക്തിസാന്ദ്രമായി സമാപിച്ചു

spot_img
spot_img

ഹ്യൂസ്റ്റണ്‍: സെന്റ്.മേരീസ് ക്‌നാനായ കത്തോലിക്ക ഫൊറോനാ ദൈവാലയത്തിലെ തിരുനാളിന് ഭക്തിസാന്ദ്രമായ സമാപനം. .പരിശുദ്ധ അമ്മയുടെ നാമധേയത്തിലുള്ള വാര്‍ഷിക തിരുനാള്‍ പ്രാര്‍ത്ഥനാനിര്‍ഭരവും ഭക്തിസാന്ദ്രവുമായിസമാപിച്ചു. ഇടവകയിലെ വുമണ്‍സ് മിനിസ്റ്ററിയുടെ ആഭിമുഖ്യത്തില്‍ എല്ലാ വനിതകളും പ്രസുദേന്തിമാരായി നടത്തപ്പെട്ട തിരുനാള്‍ ഇടവക ജനങ്ങളുടെ പങ്കാളിത്തം കൊണ്ടും വ്യത്യസ്തങ്ങളായ തിരുക്കര്‍മങ്ങളാലും, ആകര്‍ഷകങ്ങളായ പരിപാടികള്‍ കൊണ്ടും ശ്രദ്ധിക്കപ്പെട്ടു.

ഒക്ടോബര്‍ 18 ന് വൈകുന്നേരം ആറു മുതല്‍ ആരാധനയും ജപമാലയും നടത്തപ്പെട്ടു. ഏഴു മണിക്ക് എട്ടാം ദിവസത്തെ ചടങ്ങുകള്‍ക്ക് പൂനാ ഖഡ്കി രൂപതാ അധ്യക്ഷന്‍ മാത്യൂസ് മാര്‍ പക്കോമിയോസ് മുഖ്യ കാര്‍മികത്വം വഹിച്ചു. പരിശുദ്ധ അമ്മ വചനം ഹൃദയത്തില്‍ സ്വീകരിക്കുകയും യേശുവിനെ ലോകത്തിനു നല്‍കുകയും ചെയ്തതുപോലെ വചനത്തെയും യേശുവിനെയും എല്ലാ കുടുംബങ്ങളിലും സ്വീകരിക്കുവാന്‍ ആഹ്വനം ചെയ്തു. വചനം സ്വീകരിക്കുന്ന കുടുംബങ്ങളില്‍ സമാധാനവും പ്രത്യാശയും ഉണ്ടാകുമെന്നും പിതാവ് പറഞ്ഞു.വിശുദ്ധ കുര്‍ബാനയ്ക്കു ശേഷം മാതാവിന്റെ നൊവേനയും നടത്തപ്പെട്ടു.

19 ന് വൈകുന്നേരം ആറു മുതല്‍ ആരാധനയും ജപമാലയും നടത്തപ്പെട്ടു. ഒന്‍പതാം ദിവസത്തെ തിരുക്കര്‍മ്മങ്ങള്‍ക്ക് ഫാ. ജോണ്‍സന്‍ നീലനിരപ്പേപ്പല്‍ മുഖ്യ കാര്‍മികത്വം വഹിച്ചു. വികാരി ഫാ.ഏബ്രഹാം മുത്തോലത്ത് വചന സന്ദേശം നല്‍കി.ജപമാലയുടെ പ്രാധാന്യത്തെക്കുറിച്ചും സഭയില്‍ ജപമാലയുടെ സ്വാധീനത്തെക്കുറിച്ചും ആത്മീയവും ചരിത്രപരവുമായ സംഭവങ്ങള്‍ സന്ദേശമധ്യേ ഫാ.മുത്തോലത്ത് പറഞ്ഞു. അസി.വികാരി ഫാ.ജോഷി വലിയവീട്ടില്‍ സഹകാര്മികനായിരുന്നു. വിശുദ്ധ കുര്‍ബാനയ്ക്കു ശേഷം നൊവേനയും നടത്തപ്പെട്ടു. തുടര്‍ന്ന് ജപമാലയും മെഴുകുതിരിയും കാരങ്ങളിലേന്തി ഇടവകയിലെ ആബാലവൃദ്ധം ജനങ്ങളും ഒന്ന് ചേര്‍ന്ന് പ്രാര്ഥനാപൂര്‍വ്വമായ ജപമാല പ്രദക്ഷിണവും നടത്തപ്പെട്ടു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments