ന്യൂയോർക്ക്: അമേരിക്കൻ റോക്ക് ബാൻഡ് ‘ഗ്രേറ്റ്ഫുൾ ഡെഡ്’ സ്ഥാപകരിലൊരാളായ സംഗീതജ്ഞൻ ഫിൽ ലഷ് (84) അന്തരിച്ചു. ലോകത്തിലെ ഏറ്റവും മികച്ച ബേസ് പ്ലയർമാരുടെ റോളിങ് സ്റ്റോൺ പട്ടികയിൽ പതിനൊന്നാമതായി ലഷിനെ ഉൾപ്പെടുത്തിയിരുന്നു. വാദ്യത്തിനൊപ്പം മാസ്മരികസ്വരമുള്ള മുൻനിര ഗായകനുമായിരുന്നു ലിഷ്. ഗ്രേറ്റ്ഫുൾ ഡെഡ് 1965ൽ കലിഫോർണിയയിലാണു സ്ഥാപിച്ചത്.