മാത്യു പി. തോമസ്
ചിക്കാഗോ:ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് യൂ എസ്എ ഇല്ലിനോയ്സിന്റെ പഞ്ചാബ് ചാപ്റ്ററിന്റെ മെമ്പര്‍ഷിപ് വിതരണ ഉത്ഘാടനം ചിക്കാഗോയുടെ സബര്‍ബന്‍ നഗരമായ അല്‍ഗോങ്ക്വിന്‍ ഗോള്‍ഫ് ക്ലബ് ഹാളില്‍ വച്ച് കുല്‍രാജ് ഗ്രീവാ ജിയുടെ നേതൃത്ത്വത്തില്‍ നടന്ന യോഗത്തില്‍ ഐ ഓ സി നാഷണല്‍ പ്രസിഡന്റ് മൊഹിന്ദര്‍സിംഗ് ഗില്‍സ്യന്‍ ജി നിര്‍വഹിച്ചു.
യോഗത്തില്‍ ഐഒസി നാഷണല്‍ ജനറല്‍ സെക്രട്ടറി സൊഫിയശര്‍മ്മ ഐ ഓ സി കേരള ചപ്പധറ്റര്‍ നാഷണല്‍ ചെയര്മാന് തോമസ് മാത്യു പടന്നമാക്കല്‍,കുല്‍രാജ് ഗ്രീവാല്‍ തുടങ്ങിയവര്‍ പുതിയ അംഗങ്ങളേഅഭിനന്ദിച്ചു സംസാരിച്ചു .
കേരള ചാപ്റ്ററിനെ പ്രതിനിധികരിച്ചു ചിക്കാഗോ ചാപ്റ്റര്‍ പ്രസിഡന്റ് പ്രൊഫ്: തംപി മാത്യു സെക്രട്ടറി ആന്റോ കവലക്കല്‍,റിന്‍സി കുരിയന്‍ , റോയ് ജോണ്‍ തുടങ്ങിയവര്‍ പങ്കെടുത്ത അഭിനന്ദനങ്ങള്‍ അര്‍പ്പിച്ചു.
പഞ്ചാബി ചാപ്റ്ററിനെ പ്രതിനിധികരിച്ചു അമേരിക്കയുടെ വിവിധ ഭാഗത്തുനിന്നും എത്തിയ പ്രമുഖ നേതാക്കള്‍ പുതിയതായി രൂപം കൊണ്ട സംഘടനയെ അഭിനന്ദിച്ചു സംസാരിച്ചു.