ഹൂസ്റ്റണ്‍: ഹൂസ്റ്റണില്‍ സംഗീതപരിപാടിക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് എട്ടു പേര്‍ മരിച്ചു. അപകടത്തില്‍ മുന്നൂറിലധികം സംഗീത പ്രേമികള്‍ക്ക് പരുക്കേറ്റു.
ഹൂസ്റ്റണില്‍ ആസ്‌ട്രോവേള്‍ഡ് ഫെസ്റ്റിവലില്‍ ട്രാവിസ് സ്‌ക്കോട്‌സിന്റെ സംഗീത പരിപാടിക്കിടെയാണ് ദുരന്തം. വേദിക്കടുത്തേക്ക് ആളുകള്‍ തള്ളിയെത്തിയതാണ് ദുരന്തത്തിനു കാരണമായത്.
50,000 പേരാണ് പരിപാടിയില്‍ പങ്കെടുത്തത്. തിക്കിലും തിരക്കിലും പെട്ട് ഹൃദയാഘാതം ഉണ്ടായ 11 പേരെ ആശുപത്രിയിലെത്തിച്ചു. ഇവരില്‍ എട്ടു പേര്‍ മരിച്ചുവെന്ന് അധികൃതര്‍ പറഞ്ഞു.
ഒടിവുകളും ചതവുകളുമായി മുന്നൂറിലധികം പേരാണ് ചികിത്സ തേടിയിരിക്കുന്നത്. അമേരിക്കന്‍ സമയം വെള്ളിയാഴ്ച രാത്രി 9.15നാണ് സംഭവം.