Tuesday, December 24, 2024

HomeAmericaഫോമാ രാജ്യാന്തര കണ്‍വന്‍ഷന്റെ ആദ്യ റജിസ്‌ട്രേഷന്‍ കിക്ക് ഓഫ് ന്യൂയോര്‍ക്കില്‍ നടന്നു

ഫോമാ രാജ്യാന്തര കണ്‍വന്‍ഷന്റെ ആദ്യ റജിസ്‌ട്രേഷന്‍ കിക്ക് ഓഫ് ന്യൂയോര്‍ക്കില്‍ നടന്നു

spot_img
spot_img

ഷോളി കുമ്പിളുവേലി

ന്യൂയോര്‍ക്ക്: 2022 സെപ്റ്റംബര്‍ രണ്ടു മുതല്‍ 5ാം തീയതി വരെ, മെക്‌സിക്കോയിലെ കാന്‍കൂണിലെ മൂണ്‍ പാലസ് റിസോര്‍ട്ടില്‍ വച്ച് നടക്കുന്ന ഫോമാ ഫാമിലി കണ്‍വന്‍ഷന്റെ പ്രഥമ രജിസ്‌ട്രേഷന്‍ കിക്ക് ഓഫ്, ന്യൂയോര്‍ക്ക് എംപയര്‍ റീജിയനിന്റെ നേതൃത്വത്തില്‍ നവംബര്‍ 7ാം തീയതി ഞായറാഴ്ച യോങ്കേഴ്‌സില്‍ വച്ച് നടത്തി.

സെന്റ് മാര്‍ക്ക്‌സ് ദേവാലയ ഓഡിറ്റോറിയത്തില്‍ നടന്ന വര്‍ണ്ണശബളമായ ചടങ്ങില്‍ ഫോമാ പ്രസിഡന്റ് അനിയന്‍ ജോര്‍ജ്, എംപയര്‍ റീജിയന്‍ ആര്‍.വി.പി. ഷോബി ഐസക്കില്‍ നിന്നും ആദ്യ റജിസ്‌ട്രേഷന്‍ ഏറ്റുവാങ്ങി.

കാണ്‍കൂന്‍ കണ്‍വന്‍ഷന്‍ ഫോമാ ചരിത്രത്തിലെ ഏറ്റവും വലിയ ജനകീയ കണ്‍വന്‍ഷന്‍ ആയിരിക്കുമെന്ന് പ്രസിഡന്റ് അനിയന്‍ ജോര്‍ജ് പറഞ്ഞു. 1250 ഡോളര്‍ മാത്രമാണ് എല്ലാ ചെലവുകളും ഉള്‍പ്പെടെ ചാര്‍ജ് ചെയ്യുന്നത്. ഏഴു വയസ്സില്‍ താഴെ പ്രായമുള്ള കുട്ടികള്‍ക്ക് സൗജന്യമാണ്. അതുപോലെ 1350 ഡോളര്‍ കൊടുത്താല്‍ പതിനേഴു വയസ്സുവരെയുള്ള കുട്ടികളേയും ഉള്‍പ്പെടുത്തുവാന്‍ സാധിക്കും.

കുടുംബങ്ങള്‍ക്ക് മെക്‌സിക്കോയില്‍ അവധി ആഘോഷിക്കുന്നതിനുള്ള ഒരു അസുലഭ അവസരം കൂടിയാണിത്. കഴിഞ്ഞ ഒരു മാസത്തില്‍ ഫോമാ മൂന്നു കോടിയിലധികം രൂപയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ കേരളത്തില്‍ നടത്തിയതായി അനിയന്‍ ജോര്‍ജ് പറഞ്ഞു. ഫോമാ വില്ലേജ്, വിവിധ സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് വെന്റിലേറ്റര്‍, വൃദ്ധസദനങ്ങള്‍ക്കും അനാഥാലയങ്ങള്‍ക്കുമുള്ള സഹായം, കുട്ടികള്‍ക്ക് പഠനത്തിനായി ലാപ്‌ടോപ്പുകളും, ഐഫോണുകളും നല്‍കി. കൂടാതെ കാലവര്‍ഷക്കെടുതിയില്‍ ദുരിതം അനുഭവിക്കുന്നവര്‍ക്കും ഫോമ സഹായം നല്‍കിയതായി അനിയന്‍ പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനെ സന്ദര്‍ശിച്ച വേളയില്‍, ഫോമാ നടത്തിയ ഈ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെ, മുഖ്യമന്ത്രി അഭിനന്ദിച്ചതായി ഫോമാ പ്രസിഡന്റ് അറിയിച്ചു.

ഫോമാ ട്രഷറര്‍ തോമസ് ടി. ഉമ്മന്‍, വൈസ് പ്രസിഡന്റ് പ്രദീപ് നായര്‍, അഡ്‌വൈസറി ബോര്‍ഡ് ചെയര്‍മാന്‍ ജോണ്‍ സി. വര്‍ഗീസ്, കംപ്ലയന്‍സ് കമ്മറ്റി വൈസ് ചെയര്‍മാന്‍ തോമസ് കോശി, നാഷണല്‍ കമ്മറ്റി അംഗങ്ങളായ ജോസ് മലയില്‍, സണ്ണി കല്ലൂപ്പാറ, ഷിനു ജോസഫ്, ജുഡീഷ്യല്‍ കൗണ്‍സില്‍ അംഗം തോമസ് മാത്യു, ജെ. മാത്യൂസ് തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു.

ഫോമാ മുന്‍ ജനറല്‍ സെക്രട്ടറി ജിബി തോമസ്, ഫോമാ മിഡ് അറ്റ്‌ലാന്റിക് റീജിയന്‍ വൈസ് പ്രസിഡന്റ് ബൈജു വര്‍ഗീസ്, മെട്രോ റീജിയന്‍ വൈസ് പ്രസിഡന്റ് ബിനോയ് തോമസ്, കാന്‍ജ് മുന്‍ പ്രസിഡന്റ് ജെയിംസ് ജോര്‍ജ്, നാഷണല്‍ കമ്മറ്റി അംഗം ജെയിംസ് മാത്യു, ഡെന്‍സില്‍ ജോര്‍ജ്, കേരള കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ ഡോ. ജേക്കബ് തോമസ്, ഫോമാ പിആര്‍ഒ സലിം ഐഷാ മിഡ് ഹഡ്‌സന്‍ മലയാളി അസോസിയേഷന്‍ പ്രസിഡന്റ് ഷീലാ ജോസഫ് തുടങ്ങിയവര്‍ സന്നിഹിധരായിരുന്നു.

ഫോമാ എംപയര്‍ റീജിയന്‍ ഭാരവാഹികളായ ജോഫ്രിന്‍ ജോസ്, ഷോളി കുമ്പിളുവേലി, ആഷിഷ് ജോസഫ്, പി. ടി. തോമസ്, സുരേഷ് നായര്‍, ബ്ലിസ് പോള്‍, മോട്ടി ജോര്‍ജ്, ഷാജിമോന്‍ വടക്കന്‍, ഷൈജു കളത്തില്‍, തോമസ് സാമുവേല്‍, ടീനാ ആഷിഷ്, ജിനു കുര്യാക്കോസ് വര്‍ഗീസ് തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments