Tuesday, December 24, 2024

HomeAmericaനൈനയുടെ ക്ലിനിക്കല്‍ ലീഡര്‍ഷിപ്പ് കോണ്‍ഫറന്‍സ് വര്‍ണശബളമായ ഗാല ചടങ്ങുകളോടുകൂടി സമാപിച്ചു

നൈനയുടെ ക്ലിനിക്കല്‍ ലീഡര്‍ഷിപ്പ് കോണ്‍ഫറന്‍സ് വര്‍ണശബളമായ ഗാല ചടങ്ങുകളോടുകൂടി സമാപിച്ചു

spot_img
spot_img

ജോയിച്ചന്‍ പുതുക്കുളം

ന്യൂയോര്‍ക്ക്: അമേരിക്കയിലുള്ള ഇന്ത്യന്‍ നഴ്‌സുമാരുടെ മാതൃസംഘടനയായ നൈനയുടെ മൂന്നാം ക്ലിനിക്കല്‍ ലീഡര്‍ഷിപ് കോണ്‍ഫറന്‍സ് വര്‍ണശബളമായ ഗാല ചടങ്ങുകളോടുകൂടി സമാപിച്ചു. ഒക്ടോബര്‍ 29, 30 തീയതികളില്‍ ന്യൂയോര്‍ക്ക് സിറ്റിയില്‍ ലഗ് വാര്‍ഡിയ മാരിയറ്റ് ഹോട്ടലില്‍ വെച്ച് നടന്ന ദ്വൈദിനസെമിനാറിലും ഗാലനെറ്റിലും അമേരിക്കയിലെ വിവിധ സംശങ്ങളില്‍ നിന്നുള്ള മുന്നൂറോളം ഇന്ത്യന്‍ നഴ്‌സുമാര്‍ പങ്കെടുത്തു.

നൈന പ്രസിഡന്റ് ഡോ. ലിഡിയ അല്‍ബുകര്‍ക്കി ഔപചാരികമായി ഉദ്ഘാടനം ചെയ്ത് ആരംഭിച്ച സെമിനാറുകളില്‍ നഴ്‌സിംഗ് മേഘലകളില്‍ നൈപുന്ന്യമുള്ള ഏകദേശം മുപ്പതോളം പ്രഭാഷകര്‍ ക്ളാസ്സെടുത്തു. കോവിഡ് പ്രതിസന്ധിയില്‍ മുന്നണിപോരാളികളായി പ്രവര്‍ത്തിച്ച നഴ്‌സുമാര്‍ക്ക് അഭിവാദ്യമര്‍പ്പിക്കുന്നതായി ഡോ. അല്‍ബുകര്‍ക്കി തന്റെ അധ്യക്ഷപ്രസംഗത്തില്‍ പറഞ്ഞു.

ന്യൂയോര്‍ക്ക് ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറല്‍ റണ്‍ധീര്‍ ജയ്സ്വാള്‍ മുഖ്യതിഥിയായി പങ്കെടുത്ത ഗാല ആഘോഷത്തില്‍ ഇന്ത്യന്‍ കോണ്‍സല്‍ ഫോര്‍ കമ്മ്യൂണിറ്റി അഫയര്‍സ് എ. കെ വിജയകൃഷ്ണന്‍, ഡോ. ബിന്ദു ബാബു, ഡോ. ദേവി നമ്പ്യാപറമ്പില്‍, ഡോ. നീന ഫിലിപ്പ് , ടോം കോലത് , ഡോ. മേരി ജോയ് ഗാര്‍സിയ എന്നിവര്‍ പങ്കെടുത്തു.

ജനപ്രതിനിധികള്‍, ന്യൂയോര്‍ക് ഇന്ത്യന്‍ സമൂഹത്തിലുള്ള സാമൂഹികസാംസ്‌കാരികനായകര്‍, ടൈറ്റാനിയം സ്‌പോണ്‍സര്‍ സാബു ലൂക്കോസ്, മറ്റു ടൈറ്റാനിയം സ്പോണ്‍സര്‍മാരായ ജിനി ടെക്, ബയോട്രോണിക്‌സ് , ഗ്രാന്‍ഡ് കാന്യോന്‍ യൂണിവേഴ്‌സിറ്റി പ്രതിനിധികള്‍, ഗോള്‍ഡ്, സില്‍വര്‍, ബ്രോന്‍സ് സ്പോണ്‍സര്‍മാരുടെ സഹായവും സാന്നിധ്യവുംകൊണ്ട് നൈനയുടെ മൂന്നാം ക്ലിനിക്കല്‍ എക്‌സലന്‍സ് കോണ്‍ഫറന്‍സ് ധന്യമായി പര്യാവസാനിച്ചതായി ന്യൂയോര്‍ക് ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍ അധ്യക്ഷ ഡോ. അന്ന ജോര്‍ജ് പ്രകീര്‍ത്തിച്ചു.

നൈന വൈസ് പ്രസിഡന്റ് ഡോ. ബോബി വര്‍ഗീസ് , നൈന അഡ്വാന്‍സ്ഡ് പ്രാക്ടീസ് മേധാവിയും ന്യൂയോര്‍ക് ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍ പ്രസിഡന്റ് ഡോ. അന്ന ജോര്‍ജ് എന്നിവരുടെ മുഖ്യ മേല്‍നോട്ടത്തിലായിരുന്നു ഈ ദ്വൈദിന കോണ്‍ഫറന്‍സ് സജ്ജികരിച്ചത്.

എഡ്യൂക്കേഷന്‍ സെമിനാറുകള്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് ന്യൂയോര്‍ക് നോര്‍ത്തവെല്ല്‍ സിസ്റ്റം റീസെര്‍ച് വൈസ് പ്രസിഡന്റ് ഡോ. ലിലി തോമസ് മുഖ്യ പ്രഭാഷണം നടത്തി. ഈ അവസരത്തില്‍ നാഷണല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യന്‍ നഴ്‌സസ് ഓഫ് അമേരിക്ക നൈനയും, ആഗോളതലത്തില്‍ പ്രശസ്തമായ ഡെയ്‌സി ഫൗണ്ടേഷനും ചേര്‍ന്നു അമേരിക്കന്‍ ഐക്യനാടുകളിലുള്ള ഇന്ത്യന്‍ നഴ്‌സുമാര്‍ക്കായി നൈന-ഡെയ്സി ഹെല്‍ത്ത് ഇക്വിറ്റി അവാര്‍ഡ് സമ്മാനിച്ചു.

നോര്‍ത്ത് കാരോളിനയില്‍ നിന്നുള്ള ഡോ.സുജയലക്ഷ്മി ദേവനായാസമുദ്രം ഡെയ്‌സി അവാര്‍ഡിന് അര്‍ഹയായി. തുടര്‍ന്ന് ന്യൂയോര്‍ക് ചാപ്റ്റര്‍ (ഐനാനി ) ഏറ്റവും മികച്ച സ്റ്റേറ്റ് ചാപ്റ്ററായി തിരഞ്ഞെടുക്കപെട്ടു. നൈന-ഡെയ്‌സി അവാര്‍ഡ് ദാന ചടങ്ങില്‍ ഡെയ്‌സി പ്രസിഡന്റ് ബോണി ബാണ്‍സ് മുഖ്യതിഥിയായി പങ്കെടുത്തു.

തുടര്‍ന്ന് നൈനയുടെ 15 വര്‍ഷഘോഷം പ്രസിഡന്റുമാര്‍ കൂടി കേക്ക് മുറിച്ചു ആഘോഷിച്ചു. നൈനയുടെ ആദ്യ പ്രസിഡന്റായ സാറ ഗബ്രിയേല്‍ ലൈഫ് ടൈം അച്ചീവേമെന്റ് അവാര്‍ഡിന് അര്‍ഹയായി. ന്യൂയോര്‍ക് ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നടത്തപെട്ട കലാപരിപാടികള്‍ക്കു മുഖ്യസംഘടകരായ ഡോ. അന്നാ ജോര്‍ജ് , ഡോ. സോളിമോള്‍ കുരുവിള, ജെസ്സി ജെയിംസ്, ലൈസി അലക്‌സ് , ഡോളമ്മ പണിക്കര്‍, ഏലിയാമ്മ മാത്യു എന്നിവര്‍ നേതൃത്വം നല്‍കി. നൈന എക്‌സിക്യൂട്ടീവ് വൈസ് പ്രെസിഡണ്ട് അക്കാമ്മ കല്ലേല്‍, സെക്രട്ടറി സുജ തോമസ്, ട്രെഷറര്‍ താര ഷാജന്‍ എന്നിവര്‍ സാരഥ്യംവഹിച്ച കോണ്‍ഫറന്‍സ് വന്‍ വിജയമായിരുന്നുവെന്ന് സംയുക്ത പ്രസ്താവനയിലൂടെ അറിയിച്ചു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments