Tuesday, June 3, 2025

HomeAmericaയു. എസ് മാധ്യമ പ്രവര്‍ത്തകന്‍ ഡാനി ഫെന്‍സ്റ്റര്‍ ജയില്‍ മോചിതനായി

യു. എസ് മാധ്യമ പ്രവര്‍ത്തകന്‍ ഡാനി ഫെന്‍സ്റ്റര്‍ ജയില്‍ മോചിതനായി

spot_img
spot_img

യാംഗോണ്‍: 11 വര്‍ഷം തടവിന് ശിക്ഷിക്കപ്പെട്ട് മ്യാന്‍മര്‍ ജയിലില്‍ കഴിഞ്ഞുവന്ന യു. എസ് മാധ്യമ പ്രവര്‍ത്തകന്‍ ഡാനി ഫെന്‍സ്റ്ററിന് മോചനം. അദ്ദേഹത്തിന്റെ തൊഴിലുടമയും യു. എന്നിലെ മുന്‍ അമേരിക്കന്‍ അംബാസഡറുമായ ബില്‍ റിച്ചാര്‍ഡ്സണ്‍ ആണ് വാര്‍ത്ത സ്ഥിരീകരിച്ചത്.

മ്യാന്‍മറില്‍ വെച്ച് ഫെന്‍സ്റ്ററിനെ തനിക്ക് കൈമാറിയിട്ടുണ്ടെന്നും ഉടന്‍ തന്നെ ഖത്തര്‍ വഴി നാട്ടിലേക്ക് പോകുമെന്നും ബില്‍ റിച്ചാര്‍ഡ്സണ്‍ പറഞ്ഞു. അടുത്തിടെ മ്യാന്‍മര്‍ സന്ദര്‍ശന വേളയില്‍ മ്യാന്‍മറിന്റെ സൈനിക ഭരണാധികാരി ജനറല്‍ മിന്‍ ഓങ് ഹ്ലെയിങ്ങുമായി ചര്‍ച്ച നടത്തിയപ്പോള്‍ ഫെന്‍സ്റ്ററിന്റെ മോചനം സംബന്ധിച്ച് താന്‍ സംസാരിച്ചിരുന്നതായി റിച്ചാര്‍ഡ്സണ്‍ പറഞ്ഞു. ഇമ്മിഗ്രേഷന്‍ നിയമങ്ങള്‍ ലംഘിച്ചതിനാണ് ഫെന്‍സ്റ്റര്‍ മ്യാന്‍മറില്‍ അറസ്റ്റിലാകുന്നത്.

തടവിലാക്കപ്പെട്ട ഇദ്ദേഹത്തിനെതിരെ ഭീകരവാദവും രാജ്യദ്രോഹക്കുറ്റവും മ്യാന്‍മര്‍ ചുമത്തി. കേസില്‍ ശിക്ഷിക്കപ്പെട്ടാന്‍ മാധ്യമ പ്രവര്‍ത്തകന്‍ ജീവപര്യന്തം തടവ് അനുഭവിക്കേണ്ടിവരുമായിരുന്നു. മെയ് മാസത്തില്‍ രാജ്യം വിടാനൊരുങ്ങവെയാണ് ഡാനി ഫെന്‍സ്റ്റര്‍ (37) എന്ന മാധ്യമപ്രവര്‍ത്തകന്‍ പിടിയതിലാകുന്നത്.

യാംഗൂണ്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഓണ്‍ലൈന്‍ വാര്‍ത്താ മാസികയായ ഫ്രോണ്ടിയര്‍ മ്യാന്‍മറിന്റെ മാനേജിങ് എഡിറ്ററാണ് ഫെന്‍സ്റ്റര്‍. സൈന്യത്തിനെതിരായ വിയോജിപ്പ് പ്രോത്സാഹിപ്പിക്കുന്നതിനും നിയമവിരുദ്ധമായ കൂട്ടുകെട്ടിനും ഇമിഗ്രേഷന്‍ നിയമം ലംഘിച്ചതിനുമാണ് ഇദ്ദേഹം പിടിയിലായത്. ഇതിന്റെ വിചാരണ തുടരവെയാണ് ഭീകരവാദവും രാജ്യദ്രോഹക്കുറ്റവും കൂടി ചുമത്തിയതെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ താന്‍ സോ ഓങ് പറഞ്ഞിരുന്നു.

ഭീകരവാദത്തിന് മൂന്ന് മുതല്‍ ഏഴ് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാം. രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഏഴ് മുതല്‍ 20 വര്‍ഷം വരെയാണ് തടവ് ശിക്ഷ. മാധ്യമങ്ങള്‍ക്കും പൊതുജനങ്ങള്‍ക്കും വിവരം കൈമാറാതൊയാണ് നിലവില്‍ വിചാരണ നടക്കുന്നത്. ഇമിഗ്രേഷന്‍ നിയമങ്ങള്‍ ലംഘിച്ച കേസില്‍ ജയില്‍ ശിക്ഷ തുടരവെയാണ് മോചനം. മ്യന്‍മറില്‍ പട്ടാള അട്ടിമറിയെ തുടര്‍ന്ന് പൊട്ടിപ്പുറപ്പെട്ട ജനകീയ പ്രതിഷേധത്തില്‍ 1200ലധികം ആളുകള്‍ കൊല്ലപ്പെട്ടു. നിരവധി മാധ്യ പ്രവര്‍ത്തകരും ജയിലിലാണ്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments