Tuesday, December 24, 2024

HomeAmericaഒറിഗണ്‍ വെയര്‍ഹൗസില്‍ നിന്നു പിടിച്ചെടുത്തത് 500 മില്യണ്‍ ഡോളര്‍ വിലമതിക്കുന്ന 250 ടണ്‍ കഞ്ചാവ്

ഒറിഗണ്‍ വെയര്‍ഹൗസില്‍ നിന്നു പിടിച്ചെടുത്തത് 500 മില്യണ്‍ ഡോളര്‍ വിലമതിക്കുന്ന 250 ടണ്‍ കഞ്ചാവ്

spot_img
spot_img

പി.പി.ചെറിയാന്‍

ഒറിഗണ്‍ : ഒറിഗണിലെ വൈറ്റ് സിറ്റി വെയര്‍ഹൗസില്‍ നിന്ന് 500 മില്യണ്‍ ഡോളര്‍ വിലമതിക്കുന്ന 250 ടണ്‍ മാരിജുവാന(കഞ്ചാവ്) പിടികൂടിയതായി ഒറിഗണ്‍ പൊലിസ് അറിയിച്ചു.

കലിഫോര്‍ണിയ ഒറിഗണ്‍ അതിര്‍ത്തിയില്‍ ഏകദേശം നൂറോളം പേര്‍ ജോലി ചെയ്യുന്ന വെയര്‍ഹൗസില്‍ നിന്നാണ് ഇത്രയും കഞ്ചാവ് പിടികൂടിയതെന്നു ശനിയാഴ്ച (നവം. 20) നടത്തിയ പത്രസമ്മേളനത്തില്‍ സൗത്ത് വെസ്റ്റ് റീജിയണ്‍ ഡ്രഗ് എന്‍ഫോഴ്‌സ്‌മെന്റ് ടീം അറിയിച്ചു.

വളരെ വൃത്തിഹീനമായ ചുറ്റുപാടുകളില്‍, കുടിക്കാന്‍ ആവശ്യമായ ജലം പോലും ലഭിക്കാതെയാണു കുടിയേറ്റ തൊഴിലാളികള്‍ കഞ്ചാവ് പ്രോസസ് ചെയ്യുന്ന സ്ഥലത്ത് താമസിച്ചിരുന്നതെന്നും പോലിസ് പറഞ്ഞു.

രണ്ടു ദിവസമായി നടത്തിയ റെയ്ഡില്‍ ഏകദേശം 500,000 പൗണ്ട് CANNABIS കഞ്ചാവ് ഓയിലും കണ്ടെത്തിയിട്ടുണ്ട്. കൂടാതെ നിരവധി ഫയര്‍ ആംസും ഇവിടെ നിന്നു പിടികൂടിയിട്ടുണ്ട്.

അനധികൃതമായി കഞ്ചാവ് കൃഷിയും, കച്ചവടവും പൊടിപൊടിക്കുന്ന കലിഫോര്‍ണിയ – ഒറിഗണ്‍ അതിര്‍ത്തി ഗ്രാമങ്ങളില്‍ മോഷണവും, അക്രമസംഭവങ്ങളും ലൈംഗീക അതിക്രമങ്ങളും വാഹനാപകടങ്ങളും വര്‍ധിച്ചു വരുന്നതായി അധികൃതര്‍ വെളിപ്പെടുത്തി.

ഒറിഗണ്‍ അസംബ്ലിയില്‍ ഇതു സംബന്ധിച്ചു ചൂടേറിയ വാദപ്രതിവാദങ്ങളും നടന്നതിന്റെ ഫലമായാണ് അന്വേഷണം ഊര്‍ജ്ജിതപ്പെടുത്തിയതും വലിയ കഞ്ചാവു ശേഖരം പിടികൂടിയതും.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments