അനിൽ ആറന്മുള
ഹ്യൂസ്റ്റൺ: കേരള രാഷ്ട്രീയത്തിലെ ബഹുമുഖ പ്രതിഭയായ ശ്രി മാണി സി കാപ്പന് കേരളം ഹൌസിൽ ഊഷ്മളമായ സ്വീകരണം നൽകി. നവംബർ 21ന് വൈകിട്ട് 5 മണിക്ക് കേരള ഹൌസ് ഓഡിറ്റോറിയത്തിൽ മാഗ് ആർടിസ്ക്ലബ് ഉത്ഘാടനത്തിനു എത്തിയതായിരുന്നു കാപ്പൻ.
ചടങ്ങിൽ മാഗ് പ്രസിഡണ്ട് വിനോദ് വാസുദേവൻ അധ്യക്ഷനായിരുന്നു. ഒരു നല്ല ഗായകനായ വിനു ചാക്കോയുടെ ഭക്തി ഗാനത്തോടെ പരിപാടി ആരംഭിച്ചു. സെക്രട്ടറി ജോജി ജോസഫ് സ്വാഗതം ആശംസിച്ചു.
തുടർന്ന് അധ്യക്ഷ പ്രസംഗത്തിൽ മാഗ്ൽ അംഗങ്ങളായ ധാരാളം കലാകാരന്മാരുടെയും മറ്റു പ്രവർത്തകരുടെയും ചിരകാലാഭിലാക്ഷമാണ് ഈ ആർടിസ്ക്ലബ് ഉത്ഘാടനത്തോടെ നടന്നത് എന്ന് പ്രസിഡന്റ് വിനോദ് വാസുദേവൻ പ്രസ്താവിച്ചു.
രാഷ്ട്രീയ നെറികേടിനെതിരെ ചങ്കുവിരിച്ചുനിന്നു പോരാടി വിജയിച്ച പാലായുടെ ചങ്കിനെ ട്രെഷറർ മാത്യു കൂട്ടാലിൽ സദസ്സിനു പരിചയപ്പെടുത്തി.
തുടർന്ന് തനിക്കു ഊഷ്മളമായ സ്വീകരണമൊരുക്കിയ മാഗ് പ്രവർത്തകരോട്
ഹൃദയത്തിന്റെ ഭാഷയിൽ മാണി സി കാപ്പൻ MLA നന്ദി പറഞ്ഞു. കല കായിക രംഗത്തു പ്രവർത്തിച്ചപ്പോഴൊക്കെ ആത്മാർഥമായ പ്രവർത്തനം കാഴ്ചവക്കുകയായിരുന്നു അല്ലാതെ അവിടെ നിന്ന് നേട്ടങ്ങളും കോട്ടങ്ങളും നോക്കിയല്ല പ്രവർത്തിച്ചതെന്നും കാപ്പൻ പറഞ്ഞു.
രാഷ്ട്രീയ രംഗത്തും ജനങ്ങളോടൊപ്പം നിന്ന് അവർക്കുവേണ്ടി പ്രവർത്തിക്കുന്നു എന്നും ജീവിതത്തിലെ വിജയങ്ങൾ തന്നെ മത്തു പിടിപ്പിക്കുകയോ തോൽവികൾ പരിഭ്രാന്തനാക്കുകയോ ചെയ്യുന്നില്ല എന്നും അദ്ദേഹം പറഞ്ഞു. ഹൂസ്റ്റണിലെ എല്ലാ കലാകാരന്മാർക്കും മാഗ് ആർടിസ്ക്ലബ്ബിലൂടെ വിജയങ്ങൾ കൈവരട്ടെ എന്നും ഉത്ഘാടനം നിർവഹി ഹിച്ചുകൊണ്ടു അദ്ദേഹം പറഞ്ഞു.
അദ്ദേഹത്തിന് ആശംസകൾ അർപ്പിച്ചുകൊണ്ട് മാഗ് ട്രസ്റ്റീ ചെയർമാൻ ജോഷ്വാ ജോർജ് , മുൻ പ്രസിഡണ്ട് മാർട്ടിൻ ജോൺ, മുൻ ഫൊക്കാന പ്രസിഡന്റ് ജി കെ പിള്ള, മുൻ ഫോമാ പ്രസിഡന്റ് ശശിധരൻ നായർ, ഫൊക്കാന RVP രഞ്ജിത് പിള്ള, WMC മുൻ പ്രസിഡന്റ എസ കെ ചെറിയാൻ, IOC പ്രസിഡണ്ട് ജെയിംസ് കൂടൽ എന്നിവർ സംസാരിച്ചു.
വിനു ചാക്കോ, ജയൻ അരവിന്ദാക്ഷൻ എന്നിവർ ഗാനങ്ങൾ ആലപിച്ചു. ഗീതു സുരേഷിന്റെ നേതൃത്വത്തിൽ ഉള്ള നൂപുര നൃത്തവിദ്യാലയത്തിലെ വിദ്യാർത്ഥിനികൾ നൃത്ത ശിൽപ്പങ്ങൾ അവതരിപ്പിച്ചു.
ഡോ ബിജു പിള്ള നന്ദി പ്രകാശനം നടത്തി ആർട് കോർഡിനേറ്റർ റെനി കവലയിൽ എം സി ആയിരുന്നു