Tuesday, December 24, 2024

HomeAmericaവെണ്മയുടെ വിശുദ്ധിയോടെ മാഗ് ആർട്സ് ക്ലബ് ഉൽഘാടനം

വെണ്മയുടെ വിശുദ്ധിയോടെ മാഗ് ആർട്സ് ക്ലബ് ഉൽഘാടനം

spot_img
spot_img

ഹ്യൂസ്റ്റൺ: ഒട്ടേറെ പ്രതിഭാ സമ്പന്നരായ കലാകാരന്മാരാലും കലാകാരികളാലും സമ്പന്നമാണ്,അവരുടെ ചിരകാല അഭിലാഷമായിരുന്ന മാഗ് ആർട്സ് ക്ലബ് പാലാ എം ൽ എ മാണി സി കാപ്പൻ ഭദ്ര തിരി തെളിച്ചു ഉൽഘാടനം ചെയ്തു.

,വെണ്മയായിരുന്നു തീം. ” മാഗ് 2021 ഭരണസമിതി ചരിത്രം സൃഷ്ടിച്ചു ജനോപകാരപ്രദവും ജനപ്രിയവും ആയ ഒട്ടേറെ പരിപാടികളുമായി മുന്നേറുകയാണ്. ഈ വർഷത്തെ ഇരുപത്തി എട്ടാമത്തെ പരിപാടിയായിരുന്നു മാഗ് ആർട്സ് ക്ലബ് ഉൽഘാടനവും പാലാ എം ൽ എ മാണി സി കാപ്പനുള്ള സ്വീകരണവും.

പ്രസിഡണ്ട് വിനോദ് വാസുദേവൻ അധ്യക്ഷ പ്രസംഗവും സെക്രട്ടറി ജോജി ജോസഫ് സ്വാഗതവും ആശംസിച്ചു.ട്രഷറാർ മാത്യു കൂട്ടാലിൽ പാലാ എം ൽ എ മാണി സി കാപ്പനെ സദസിനു പരിചയപ്പെടുത്തി,പ്രോഗ്രാം കോർഡിനേറ്റർ റെനി കവലയിൽ എം. സി.യായിരുന്നു.

മാർട്ടിൻ ജോൺ ,ശശിധരൻ നായർ ,ജി കെ പിള്ള ,ഡോ .രഞ്ജിത് പിള്ള ,SK ചെറിയാൻ ,ജയിംസ് കൂടൽ എന്നിവർ ആശംസ പ്രസംഗം നടത്തി ,ട്രസ്റ്റി ബോർഡ് ചെയർമാൻ ജോഷ്വ ജോർജ്‌ ,വൈസ് പ്രസിഡണ്ട് സൈമൺ വാളാചേരിൽ എന്നിവർ എക്സിക്യൂട്ടീവ് കമ്മറ്റിക്കൊപ്പം ദീപം കൊളുത്തി ചടങ്ങു ഗംഭീരമാക്കി .

വിനു ചാക്കോ ,ജയൻ ,ഗാനങ്ങൾ ആലപിച്ചു നൂപുര ഡാൻസ് സ്കൂൾ നൃത്തശില്പം ചടങ്ങിനു വർണഭംഗിയേകി ,പി ആർ ഓ ഡോ .ബിജു പിള്ള നന്ദി പറഞ്ഞു ,അത്താഴത്തോടെ ചടങ്ങുകൾ അവസാനിച്ചു

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments