Tuesday, December 24, 2024

HomeAmericaവേൾഡ് മലയാളി കൗൺസിൽ ഫ്ലോറിഡ പ്രൊവിൻസ് ഓപ്പൺ ബാഡ്‌മിന്റൺ ടൂർണമെന്റ് സംഘടിപ്പിച്ചു

വേൾഡ് മലയാളി കൗൺസിൽ ഫ്ലോറിഡ പ്രൊവിൻസ് ഓപ്പൺ ബാഡ്‌മിന്റൺ ടൂർണമെന്റ് സംഘടിപ്പിച്ചു

spot_img
spot_img

ഫ്ലോറിഡ: വേൾഡ് മലയാളികൗൺസിൽ ഫ്ലോറിഡ പ്രൊവിൻസിന്റ് നേതൃത്വത്തിൽ നടന്ന ഓപ്പൺ ബാഡ്‌മിന്റൺ ടൂർണമെന്റ് മുക്തകണ്ഠമായ പ്രശംസ പിടിച്ചുപറ്റി. അൻപത്തിയേഴിൽ പരം മത്സരാർഥികൾ പങ്കെടുത്ത ഈ കായിക മാമാങ്കത്തിൽ WMC ഫ്ലോറിഡ പ്രൊവിൻസ് സ്പോർട്സ് കോഓർഡിനേറ്റർ ശ്രീ. സുരേഷ് നായരുടെ അക്ഷീണപരിശ്രമത്തിന്റെയും സൗഹൃദത്തിന്റെയും ഫലമായി ഫ്ളോറിഡയിലെയും ജോർജിയയിലെയും നിരവിധി ദേശീയതലത്തിലുള്ള കളിക്കാർ ഉൾപ്പടെയുള്ളവർ പങ്കെടുത്തു. ശനിയാഴ്ച്ച ഒമ്പതുമണിക്ക് തന്നെ രജിസ്‌ട്രേഷൻ നടപടികൾ ആരംഭിച്ചു തുടർന്ന് ഫ്ലോറിഡ പ്രൊവിൻസ് പ്രസിഡൻറ് സോണീ കണ്ണോട്ടുതറയുടെ അദ്യക്ഷതയിൽ കൂടിയ യോഗത്തിൽ പ്രൊവിൻസ് ചെയർ മാത്യു തോമസ് ഉൽഘാടനം നിർവ്വഹിച്ചു.

ഓപ്പൺ, ഇന്റർമീഡിയറ്റ് എന്നീ തലങ്ങളിലായി മെൻസ് സിംഗിൾ, വിമൻസ് സിംഗിൾ, മെൻസ് ഡബിൾ‍സ്‌, വിമൻസ് ഡബിൾ‍സ്‌, മിക്സഡ് ഡബിൾസ് വിഭാഗങ്ങളിലുള്ള മത്സരങ്ങൾ നടത്തപ്പെട്ടു. വിജയികൾക്ക് ക്യാഷ് പ്രൈസും ട്രോഫികളും മെഡലുകളും സമ്മാനിച്ചു. WMC അമേരിക്ക റീജിയൻ വിമൻസ് ഫോറം സെക്രട്ടറി ആലിസ് മഞ്ചേരി, പ്രൊവിൻസ് വൈസ് പ്രസിഡണ്ട് അഡ്മിൻ ഡോ.അനൂപ് പുളിയ്ക്കൽ, വൈസ് ചെയർ . നെബു സ്റ്റീഫൻ, വൈസ് പ്രസിഡണ്ട് ഓർഗനൈസഷൻ ഡെവലപ്മെൻറ് . സന്തോഷ്‌ വട്ടക്കുന്നേൽ, ജനറൽ സെക്രട്ടറി അലക്സ് യോഹന്നാൻ, ഫ്ലോറിഡ പ്രൊവിൻസ് വിമൻസ് ഫോറം പ്രസിഡന്റ് സുനിത ഫ്ലവർഹിൽ, സെക്രട്ടറി സ്മിതാ സോണി, ട്രെഷറർ റോഷ്‌നി ക്രിസ്, ഫോമാ സൺഷൈൻ റീജിയൻ RVP വിൽ‌സൺ ഉഴവത്തിൽ, ഓർമ്മ പ്രസിഡന്റ് ശ്രീ. ജിജോ ചിറയിൽ, ഒരുമ സെക്രട്ടറി ബിനൂസ് ജോസ് എന്നിവർ സമ്മാനദാനം നിർവഹിച്ചു.

ഫ്ലോറിഡ പ്രൊവിൻസിന്റെ ചാരിറ്റി പ്രവർത്തനങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ഈ ടൂർണമെന്റിൽ ജിനോ വര്ഗീസ്, . ജെയിംസ് ഇല്ലിക്കൽ, ജോസ് സെബാസ്റ്റ്യൻ, സിജിൽ പാലക്കലോടി, വിൻസെന്റ് സേവ്യർ, ജോജി ജേക്കബ്, റോഷൻ വര്ഗീസ്, ബിനൂപ്കുമാർ ശ്രീധരൻ, ലിജോ ലൂക്കോസ്, ജെറി & ദയ കാമ്പിയിൽ . സന്തോഷ് വട്ടക്കുന്നേൽ, ജിബി ജോസഫ്, മലയാളി അസ്സോസിയേഷാൻ ഓഫ് ഡേയ്റ്റോണ എന്നിവരുടെ നിസ്വാർത്ഥമായ സ്പോൺസർഷിപ്പിനു എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ പേരിൽ പ്രസിഡന്റ് ശ്രീ. സോണി കണ്ണോട്ടുതറ കൃതജ്ഞതയർപ്പിച്ചു.

തുടർന്ന് WMC ഫ്ലോറിഡ പ്രൊവിൻസ് എക്സിക്യൂട്ടീവ് കമ്മിറ്റിയംഗങ്ങളുടെ കുടുംബ സംഗമം പ്രസിഡന്റ് സോണി കണ്ണോട്ടുതറയുടെ വസതിയിൽ വച്ച് നടത്തപ്പെട്ടു.
WMC ഫ്ലോറിഡ പ്രൊവിൻസ് സെക്രട്ടറി ബാബു ദേവസിയയാണ് വിവരങ്ങൾ നൽകിയത് .

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments