സലിം അയിഷ (ഫോമാ പി.ആർ.ഓ)
2022 സെപ്റ്റബറിൽ ൽ മെക്സിക്കോയിലെ കാൻകൂണിൽ നടക്കുന്ന ഫോമ രാജ്യാന്തര കുടുബ സംഗമം വിജയിപ്പിക്കുന്നതിനും, പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും, ശ്രീ പോൾ ജോണി (റോഷൻ)നെ ചെയർമാനായി തെരെഞ്ഞടുത്തു.
നിലവിൽ ഫോമാ വെസ്റ്റേൺ മേഖലയുടെ ഹെല്പിങ് ഹാന്റിന്റെ കോർഡിനേറ്ററായി പ്രവർത്തിച്ചു വരികയാണ്. എക്യൂമെനിക്കൽ പ്രസ്ഥാനത്തിന്റെ വെസ്റ്റേൺ റീജെയിൻറെ കൺവീനറായും റോഷൻ ചുമതലകൾ നിർവ്വഹിച്ചു വരുന്നു.
ഫോമാ വെസ്റ്റേൺ മേഖല ചെയർമാൻ, ആർ.വി.പി, ദേശീയ സമിതി അംഗം, തുടങ്ങിയ സ്ഥാനങ്ങളിൽ മികച്ച പ്രവർത്തനങ്ങൾ കാഴ്ചവെച്ചിട്ടുള്ള റോഷൻ, ഫോമാ ലാസ് വേഗസ് കൺവെൻഷൻ ജനറൽ കൺവീനറായിരിക്കെ കൺവെൻഷന്റെ വിജയത്തിനാവശ്യമായ വളരെ ശ്രദ്ധേയമായ സംഘടനാ പ്രവർത്തനങ്ങൾ നടത്തി. വാഷിംഗ്ടൺ കേരള അസോസിയേഷൻ പ്രസിഡന്റും ട്രഷററുമായും പോൾ ജോൺ പ്രവർത്തിച്ചിട്ടുണ്ട്.
റോഷന്റെ അനുഭവ സമ്പത്തും പരിചയവും കാൻകൂണിൽ നടക്കുന്ന ഫോമ രാജ്യാന്തര കുടുബ സംഗമം വിജയിപ്പിക്കുന്നതിനുതകുമെന്ന് ഫോമാ നിർവ്വാഹക സമിതി പ്രസിഡന്റ് അനിയൻ ജോർജ്ജ്, ജനറൽ സെക്രട്ടറി ടി.ഉണ്ണികൃഷ്ണൻ, ട്രഷറർ തോമസ് ടി.ഉമ്മൻ, വൈസ് പ്രസിഡന്റ് പ്രദീപ് നായർ, ജോയിന്റ് സെക്രട്ടറി ജോസ് മണക്കാട്ട്, ജോയിന്റ് ട്രഷറർ ബിജു തോണിക്കടവിൽ എന്നിവർ അഭിപ്രായപ്പെട്ടു.