Sunday, December 22, 2024

HomeAmericaന്യൂ ജേഴ്‌സിയിൽ താങ്ക്സ് ഗിവിങ്ങ് ആഘോഷങ്ങൾ അവിസ്മരണീയമായി

ന്യൂ ജേഴ്‌സിയിൽ താങ്ക്സ് ഗിവിങ്ങ് ആഘോഷങ്ങൾ അവിസ്മരണീയമായി

spot_img
spot_img

സിജോയ് പറപ്പള്ളി

ന്യൂ ജേഴ്‌സി: ക്രൈസ്റ്റ് ദി കിംഗ് ക്‌നാനായ കത്തോലിക്കാ ഇടവകയിൽ മതബോധന വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ നടത്തിയ താങ്ക്സ് ഗിവിങ്ങ് ആഘോഷങ്ങൾ അവിസ്മരണീയമായി.

കൃതഞ്ജതാ ബലിക്ക് ശേഷം വിദ്യാർത്ഥികൾ തങ്ങളുടെ ക്‌ളാസ്സുകൾ താങ്ക്സ് ഗിവിങ്ങിന്റെ സന്ദേശത്തിന് അനുസരിച്ചു അലങ്കരിക്കുകയും അവയിൽ ഏറ്റവും മനോഹരമായവയിൽ നിന്ന് ഇടവക ജനങ്ങൾ സമ്മാനാർഹമായവ തെരഞ്ഞെടുക്കുകയും ചെയ്തു. കുട്ടികൾ തങ്ങളുടെ അലങ്കാരങ്ങൾ കണ്ട് അഭിനന്ദിക്കാൻ എത്തിയ എല്ലാവർക്കും ആശംസകൾ നേരുകയും ചെയ്തു.


ഇടവക വികാരി ഫാ. ബിൻസ് ചേത്തലിൽ ടർക്കി മുറിച്ചു കൊണ്ട് താങ്ക്സ് ഗിവിങ്ങ് സ്നേഹ വിരുന്ന് ഉദ്ഘാടനം ചെയ്‌തു. മതബോധന ഡയറക്ടർ ജൂബി കിഴക്കേപ്പുറവും മതബോധന അദ്ധ്യാപകരും പരിപാടികൾക്ക് നേതൃത്വം നൽകി.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments