Sunday, December 22, 2024

HomeAmericaകേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത അമേരിക്ക സ്‌കോളര്‍ഷിപ്പ് വിതരണം 27 ന് കൊച്ചിയില്‍

കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത അമേരിക്ക സ്‌കോളര്‍ഷിപ്പ് വിതരണം 27 ന് കൊച്ചിയില്‍

spot_img
spot_img

കൊച്ചി: അമേരിക്കയിലെ മലയാളി ഹിന്ദു സംഘടനകളുടെ പൊതുവേദിയായ കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പുകള്‍ കൊച്ചിയില്‍ വിതരണം ചെയ്യും.

നവംബര്‍ 27 ന് ഇടപ്പള്ളി ആവിഷ്‌ക്കാര്‍ ഇവന്റ് ഹബ്ബില്‍ രാവിലെ 11 മണിക്ക് നടക്കുന്ന ചടങ്ങ് ജിഎസ്ടി കമ്മീഷണര്‍ ഡോ. കെ എന്‍ രാഘവന്‍ ഉദ്ഘാടനം ചെയ്യും. കെ എച്ച് എന്‍ എ ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ രാജേഷ്‌കുട്ടി അധ്യക്ഷം വഹിക്കും. ശ്രീരാമകൃഷ്ണാശ്രമത്തിലെ സ്വാമി ഭൂവനാത്മാനന്ദ ഭദ്രദീപം തെളിയിക്കും.

വിജ്ഞാന്‍ഭാരതി മുന്‍ ദേശീയ സെക്രട്ടറി ജനറല്‍ എ ജയകുമാര്‍, ഭാരതീയ വിദ്യാഭവന്‍ ഡയറക്ടര്‍ ഇ. രാമന്‍കുട്ടി, നോവലിസ്റ്റ് വെണ്ണല മോഹന്‍, കഥകളി കലാകാരന്‍ കലാമണ്ഡലം ശിവദാസ്, ഗ്രന്ഥകാരന്‍ ഡോ. സുകുമാര്‍ കാനഡ,കെഎച്ച്എന്‍എ ട്രസ്റ്റി ബോര്‍ഡ് അംഗം കൃഷ്ണരാജ് മോഹന്‍, ഡയറക്ടര്‍ ബോര്‍ഡ് അംഗം സുനില്‍ വീട്ടില്‍, മുന്‍ പ്രസിഡന്റ് വെങ്കിട് ശര്‍മ്മ, മുന്‍ വൈസ് ചെയര്‍മാന്‍ അരുണ്‍ രഘു, കോര്‍ഡിനേറ്റര്‍ പി ശ്രീകുമാര്‍, കണ്‍വീനര്‍ ബി പ്രകാശ് ബാബു എന്നിവര്‍ സംസാരിക്കും.

16ാം വര്‍ഷമാണ് കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്ക കേരളത്തിലെ കുട്ടികള്‍ക്കായി സ്‌കോളര്‍ഷിപ്പ് നല്‍കുന്നത്.

പ്രൊഫഷണല്‍ കോഴ്‌സുകള്‍ക്ക് പഠിക്കുന്ന കുട്ടികള്‍ക്ക് പ്രതിവര്‍ഷം 250 ഡോളര്‍ വീതം നല്‍കുന്ന സ്‌കോര്‍ഷിപ്പിന് ഇത്തവണ 101 കുട്ടികളെയാണ് തെരഞ്ഞെടുത്തിരിക്കുന്നത്‌.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments