Sunday, December 22, 2024

HomeAmericaസരൂപ അനിലിനെ മന്ത്ര സുവനീർ കമ്മിറ്റി ചെയർ ആയി തിരഞ്ഞെടുത്തു

സരൂപ അനിലിനെ മന്ത്ര സുവനീർ കമ്മിറ്റി ചെയർ ആയി തിരഞ്ഞെടുത്തു

spot_img
spot_img

രഞ്ജിത് ചന്ദ്രശേഖർ

സരൂപ അനിലിനെ മന്ത്ര സുവനീർ കമ്മിറ്റി ചെയർ ആയി തിരഞ്ഞെടുത്തതായി പ്രസിഡന്റ് ഹരി ശിവരാമൻ പ്രഖ്യാപിച്ചു. .2005-മുതൽ നോർത്ത് അമേരിക്കയിലെ വിവിധ സാമൂഹ്യ സന്നദ്ധ സംഘടനകളിൽ സജീവ സാന്നിധ്യം ആയ ശ്രീമതി സരൂപ അനിൽ, മന്ത്രയുടെ ഭാഗം ആയതിൽ സന്തോഷം ഉണ്ടെന്നു അദ്ദേഹം അറിയിച്ചു .

ഐ ടി രംഗത്ത് പ്രവർത്തിക്കുന്ന സരൂപ ഒരു ബിസിനസ്‌ സംരഭക കൂടിയാണ് .ഒരു സംരംഭകയെന്ന നിലയിൽ കേരളത്തിലെ യുവാക്കൾക്ക് തൊഴിൽ നൽകുന്നതിൽ ശ്രദ്ധാലുവാണ്.


ക്ലാസിക്കൽ നർത്തകി കൂടിയായ സരൂപ , ഇന്ത്യയിലും അമേരിക്കയിലും വിവിധ വേദികളിൽ ക്ലാസിക്കൽ നൃത്തം അവതരിപ്പിച്ചിട്ടുണ്ട് . നൃത്തം കൂടാതെ അവർ മലയാള ഭാഷയോടും സാഹിത്യത്തോടും ഉള്ള താൽപര്യം മാസികകളിലെ രചനകളിലൂടെ പ്രകടിപ്പിക്കുന്നു.

കെ സിഎസ് ദ്വിഭാഷാ ടോസ്റ്റ്മാസ്റ്റേഴ്സ് ക്ലബ്ബിൽ സജീവ അംഗമാണ്. ഫ്‌ളവേഴ്‌സ് യുഎസ്എ ചാനലിനു വേണ്ടി പ്രവർത്തിച്ചിട്ടുണ്ട് . ഐ ടി രംഗത്തുള്ള ഭർത്താവ് ശ്രീ അനിൽ കൃഷ്ണൻകുട്ടി മകൻ സായി അനിൽ എന്നിവരോടൊപ്പം വാഷിംഗ്‌ടൺ ഡി സിയിൽ താമസിക്കുന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments