Monday, December 23, 2024

HomeAmericaരണ്ടാമൂഴത്തില്‍ വിജയത്തിന്റെ വെന്നിക്കൊടി പാറിച്ച് കെ.പി ജോര്‍ജ് അഭിമാനമായി

രണ്ടാമൂഴത്തില്‍ വിജയത്തിന്റെ വെന്നിക്കൊടി പാറിച്ച് കെ.പി ജോര്‍ജ് അഭിമാനമായി

spot_img
spot_img

ഹൂസ്റ്റന്‍: കെ.പി ജോര്‍ജിന് അഭിവാദനങ്ങള്‍. വംശീയ വിദ്വേഷ പ്രചാരണങ്ങളെ അതിജീവിച്ച് അദ്ദേഹം ഫോര്‍ട്ട് ബെന്‍ഡ് കൗണ്ടി ജഡ്ജ് ആയി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു.

വെള്ളപ്പൊക്ക നിയന്ത്രണം, കോവിഡ് നിയന്ത്രണ പരിപാടി, പ്രകൃതിദുരന്ത നിവാരണ രക്ഷാപ്രവര്‍ത്തന പദ്ധതി, സാമ്പത്തിക വികസനം തുടങ്ങിയ കാര്യക്ഷമമായ പദ്ധതികള്‍ കെ.പി ജോര്‍ജിന്റെ വിജയത്തിന് ആധാരമായി. ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് കണക്ഷനിലൂടെ കൗണ്ടിയിലെ വിദൂര പ്രദേശങ്ങളില്‍പോലും ഫൈവ് ജി ഇന്റര്‍നെറ്റ് സൗകര്യം നടപ്പാക്കി.

ആരോഗ്യ പരിപാലനത്തിലും വികസനത്തിലും ടെക്‌സസിലെ രണ്ടാം സ്ഥാനക്കാരായി ഫോട്‌ബെന്‍ഡ് കൗണ്ടിയെ ഉയര്‍ത്തിയതും, അതിവേഗ വികസനത്തില്‍ ടെക്‌സസിലെ രണ്ടാമത്തെ കൗണ്ടിയും അമേരിക്കയിലെ പതിമൂന്നാം സ്ഥാനത്തെ കൗണ്ടിയായി ഉയര്‍ത്തിയതും കെ.പിയുടെ വികസന നയങ്ങള്‍ തന്നെ എന്നതില്‍ സംശയമില്ല.

നാമമാത്രമായി കൗണ്ടിയില്‍ ഉണ്ടായിരുന്ന പബ്ലിക് ട്രാന്‍സ്‌പോര്‍ട്ട് സിസ്റ്റം നവീകരിച്ച് എല്ലാ പ്രീസിങ്ട് കളെയും ബന്ധിപ്പിക്കുന്ന ഒന്നാക്കി മാറ്റാന്‍ കെപി യുടെ നേതൃത്വത്തിന് കഴിഞ്ഞു. യുവ ശാക്തീകരണം: യുവ ശാക്തീകരണം ഫലപ്രദമായി നടപ്പിലാക്കുന്നതിന്റെ ഭാഗമായി യൂത് ലീഡര്‍ഷിപ് കൗണ്‍സില്‍ പ്രോഗ്രാമിലൂടെ നമ്മുടെ കൗമാരക്കാര്‍ക്ക് അമേരിക്കന്‍ പൊതുരംഗത്തും ജോലിയിലും വേണ്ട നേതൃപാടവം നല്കാന്‍ കഴിഞ്ഞു.

പത്തനംതിട്ട ജില്ലയിലെ ഒരു ഓണം കേറാമൂലയായ കൊക്കാത്തോടില്‍ നിന്ന് ആണ് കെ.പിയുടെ യാത്ര ആരംഭിക്കുന്നത്. വണ്ടിയും വള്ളവുമില്ലാത്ത വൈദ്യുതി കടന്നു വന്നിട്ടില്ലാത്ത നാട്ടില്‍ നാല് കിലോമീറ്റര്‍ നടന്നു സ്‌കൂളിലേക്കും വൈകിട്ട് തിരിച്ചും. മണ്ണെണ്ണവിളക്കിന്‍ ചുവട്ടിലെ പഠിത്തം.

സ്‌കൂളില്‍ പോകുംമുമ്പ് അപ്പനോടൊപ്പം വയലില്‍ പണി. പിന്നെ ഓടിപ്പോയി കുളിച്ചെന്നു വരുത്തി എന്തെങ്കിലും കിട്ടിയാല്‍ കഴിച്ചു സ്‌കൂളിലേക്ക് ഓട്ടം. തന്റെ ദിനചര്യകള്‍ ഓര്‍ത്തെടുത്തു കെ.പി. ഇന്ന് ഫോട്ടബെന്‍ഡ് കൗണ്ടിയുടെ തലവന് കഷ്ടതകള്‍നിറഞ്ഞ ബാല്യത്തെക്കുറിച്ചു സംസാരിക്കാന്‍ ഒരു മടിയുമില്ല.

ആദ്യം വൈദ്യുത ബള്‍ബുകള്‍ കത്തുന്ന ഒരു വീടായിരുന്നു എന്റെ ഏറ്റവും വലിയ ആഗ്രഹം. എന്നാല്‍ കൗമാരത്തിലെപ്പോഴോ അമേരിക്കന്‍ സ്വപ്‌നം എന്റെ മനസ്സില്‍ കയറിക്കൂടി. പിന്നെ അതിനുവേണ്ടിയുള്ള പ്രവര്‍ത്തനമായി. അവസാനം 1993 സ്വപ്‌നം സാക്ഷാത്കരിച്ചു കെ പി അമേരിക്കയിലെത്തി. സര്‍ട്ടിഫൈഡ് ഫിനാന്‍ഷ്യല്‍ പ്ലാനറായിരുന്ന കെ പി തന്റെ കമ്പനി നല്‍കിയ വര്‍ക് വിസയുമായാണ് അമേരിക്കയിലെത്തിയത്.

തുടര്‍ന്ന് ഫോര്‍ട്‌ബെന്‍ഡ് ഫോര്‍ട്‌ബെന്‍ഡില്‍ താമസമാക്കിയ കെ.പി തന്റെ സ്വന്തം ബിസിനസ് സ്ഥാപനം പടുത്തുയര്‍ത്തി. പതിനഞ്ചു വര്ഷങ്ങള്ക്കു ശേഷം രാഷ്ട്രീയത്തിലേക്ക് കാലൂന്നിയ കെ.പി രണ്ട് പ്രാവശ്യം ഫോര്‍ബെന്‍ഡ് സ്‌കൂള്‍ ഡിസ്ട്രിക്ട് ബോര്‍ഡില്‍ സേവനം അനുഷ്ടിച്ചു. അവിടെനിന്നാണ് കൗണ്ടി ജഡ്ജായി മത്സരിച്ചത്.

അന്നത്തെ വിജയം ഇന്നും ആവര്‍ത്തിക്കും എന്നുതന്നെയാണ് കെ.പിയോടൊപ്പമുള്ള പ്രവര്‍ത്തകര്‍ തറപ്പിച്ചു പറഞ്ഞത്. അന്തച്ഛിദ്രങ്ങള്‍ വെടിഞ്ഞു കൗണ്ടിയിലെ മലയാളികള്‍ ഒന്നിച്ചു നിന്ന് വോട്ടു ചെയ്താല്‍ അത് കെ.പി ഉള്‍പ്പടെയുള്ള എല്ലാ മലയാളികളുടെയും വിജയം ഉറപ്പാക്കും എന്ന് നിസ്സംശയം പറയാം.

ഫോര്‍ട്‌ബെന്‍ഡ് സ്‌കൂള്‍ ടീച്ചര്‍ ആയ ഷീബയാണ് ഭാര്യ. ഫോര്‍ട്‌ബെന്‍ഡ് കൗണ്ടി പബ്ലിക് സ്‌കൂള്‍ വിദ്യാര്‍ഥികളായ രോഹിത്, ഹെലന്‍ മേരി, സ്‌നേഹ എന്നീ മൂന്നു മക്കളുമൊത്തു ഷുഗര്‍ലാന്‍ഡിലാണ് കെ.പി താമസിക്കുന്നത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments