ജോഷി ഏബ്രഹാം കള്ളിവയലിൽ (ജോസ് 65) അന്തരിച്ചു. പാലാ വിളക്കുമാടം കള്ളിവയലിൽ പരേതരായ കെ.എ. ഏബ്രഹാമിൻറെയും അമ്മിണിയുടെയും മകനാണ്. എറണാകുളം കതൃക്കടവ് മാർവൽ അവന്യൂവിലെ അദ്ദേഹത്തിൻറെ വസതിയിൽ ഹൃദയസ്തംഭനത്തെ തുടർന്നായിരുന്നു അന്ത്യം. കേരള സർക്കാർ സ്ഥാപനമായ ട്രാക്കോ കേബിൾസ് ലിമിറ്റഡിൽ സീനിയർ മാനേജരായി വിരമിച്ച ശേഷം സാമൂഹ്യപ്രവർത്തനത്തിലും കൃഷിയിലും സജീവമായിരുന്നു.
ചെന്നൈ അമേരിക്കൻ കോൺസുലേറ്റിലെ മുൻ ഉദ്യോഗസ്ഥനും മുൻ മന്ത്രി കെ.എം. കോരയുടെ മകനുമായ മാത്യു കരുവേലിത്തറയുടെയും എം.ജി. കൊല്ലംകുളത്തിൻറെ (കാഞ്ഞിരപ്പള്ളി) മകൾ ലിസിയുടെയും മകൾ ടെറിയാണ് ഭാര്യ.
മക്കൾ: ഏബ്രഹാം ജോഷി, മാത്യു ജോഷി (ഇരുവരും ബാംഗളൂരു).
സഹോദരങ്ങൾ: ഗീത പോൾ പുളിക്കൽ (റിട്ട. പ്രിൻസിപ്പൽ കൺട്രോളർ ഓഫ് കമ്യൂണിക്കേഷൻസ് അക്കൗണ്ട്‌സ്, ടെലികോം, ചെന്നൈ) എറണാകുളം, ഡോ. റോയി കള്ളിവയലിൽ (എച്ച്ഒഡി സൈക്യാട്രി, പുഷ്പഗിരി മെഡിക്കൽ കോളജ്, തിരുവല്ല) പാലാ, ജോയി കള്ളിവയലിൽ (റിട്ട. എക്‌സിക്യൂട്ടീവ് എൻജിനീയർ, പിഡബ്ല്യുഡി, മൂവാറ്റുപുഴ), അജിത് (മൈക്കിൾ റിട്ടയേർഡ് ഡിവിഷണൽ മാനേജർ, നാഷണൽ ഇൻഷുറൻസ് കന്പനി) പാലാ, ബാബു കള്ളിവയലിൽ (ചാർട്ടേർഡ് അക്കൗണ്ടൻറ്, ഡയറക്ടർ കെഎസ്‌ഐഡിസി, ലിസി ആശുപത്രി) എറണാകുളം), ജോർജ് കള്ളിവയലിൽ (അസോസിയേറ്റ് എഡിറ്റർ ആൻഡ് ബ്യൂറോ ചീഫ്, ദീപിക ന്യൂഡൽഹി), മിനി തോമസ് (റിട്ട. ടീച്ചർ ലയോള സ്‌കൂൾ, തിരുവനന്തപുരം), അഞ്ജു സുശീൽ കളരിക്കൽ (ചെന്നൈ). ടോണി കരുവേലിത്തറ (ന്യൂസിലൻഡ്) ഭാര്യാ സഹോദരനാണ്.
സംസ്‌കാരം ബുധനാഴ്ച രാവിലെ 11ന് എറണാകുളം കാരണക്കോടം സെൻറ് ജൂഡ് പള്ളിയിൽ.