ശ്രീകുമാർ ഉണ്ണിത്താൻ
കാനഡിയാൻ മലയാളീ സമൂഹത്തിന്റെ സാമൂഹ്യ- സാംസ്കാരിക-രാഷ്ട്രീയ-സാമുദായിക മേഖലകളിൽ തിളങ്ങി നിൽക്കുന്ന മനോജ് ജോസഫ് ഇടമന ഫൊക്കാനയുടെ 2024 -2026 ഭരണസമിതിയിൽ ജോയിന്റ് സെക്രട്ടറി ആയി സജിമോൻ നേതൃത്വം നൽകുന്ന ഡ്രീം ടീമിന്റെ ഭാഗമായി മത്സരിക്കുന്നു. കാനഡയിൽ നിന്നുള്ള ഈ പ്രമുഖ നേതാവ് നയാഗ്രഫോള്‍സ് അസോസിയേഷന്റെ (എന്‍.എം,എ ) പ്രസിഡണ്ട് കൂടിയാണ് . നിലവിൽ ഫൊക്കാനയുടെ റീജണൽ വൈസ് പ്രസിഡന്റ് കൂടിയായ മനോജ് അമേരിക്കൻ കാനഡ .മലയാളികൾക്കിടയിൽ ഏറെ സുപരിചിതനുമാണ്.
അമേരിക്കൻ കാനഡ .മലയാളികൾക്കിടയിൽ വ്യത്യസ്തമായ കാഴ്ചപ്പാടും പുരോഗമന ചിന്താഗതികളുമുള്ള യുവാക്കളുടെ പ്രതിനിധികളിൽപ്പെട്ട മനോജ് , ഏറെ സൗമ്യനും മൃദുഭാഷണിയും എന്‍.എം.എ അംഗങ്ങളുടെ
ഇടയില്‍ ഏറെ സ്വീകാര്യനുമാണ്. ഏറ്റെടുക്കുന്ന പദവികൾ പ്രവര്‍ത്തനത്തിലൂടെ അത് ഏറ്റവും കുറ്റമറ്റതാക്കുക എന്നത് മനോജിന്റെ പ്രേത്യേകതയാണ്.
മനോജ് ഒട്ടനവധി സന്നദ്ധസംഘടനകളില്‍ അംഗമായി പ്രവര്‍ത്തിച്ചുകൊണ്ട് നിരവധിസാമൂഹിക സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ കാഴ്ച്ച വച്ചിട്ടുണ്ട്. തുടക്കം മുതല്‍ എന്‍.എം.എ യുടെ സജീവപ്രവര്‍ത്തകനായിമാറിയ അദ്ദേഹം നയാഗ്ര ഫോള്‍സ് മലയാളി അസോസിയേഷന്റെ പ്രിയങ്കരനായ നേതാവായി ഇതിനോടകം മാറിക്കഴിഞ്ഞു.നാഷണൽ ഫെഡറേഷൻ ഓഫ് മലയാളീ അസോസിയേഷൻ ഓഫ് കാനഡയുടെ സ്ഥാപക മെംബേഴ്സിൽ ഒരാൾ കൂടിയാണ് മനോജ്. കാനഡയുടെ പാർലമെന്റിൽ ആദ്യമായി ഓണം ആഘോഷിക്കാൻ മുൻകൈ എടുത്തതും മനോജ് കൂടെയായിരുന്നു.
സോഷ്യല്‍ വര്‍ക്കറും കൗണ്‍സിലറുമായി പ്രവര്‍ത്തിക്കുന്ന മനോജ് നയാഗ്ര ഹെൽത്ത് സിസ്റ്റംത്തിന്റെ 2022 ലെ ബേസ്ഡ് പ്രൊഫെഷണൽ അവാർഡും ,2021 ൽ നയാഗ്ര മേയറിൽ നിന്നും ബേസ്ഡ് കമ്മ്യൂണിറ്റി അവാർഡും , 2012 ൽ പതാസ്‌റ്റോൺ മെന്റൽ ഹെൽത്ത് ബേസ്ഡ് പ്രൊഫഷണൽ അവാർഡും, കാനേഡിയൻ ബ്ലഡ് സർവീസിന്റെ ബേസ്ഡ് പ്രൊമോട്ടർ ഫോർ ബ്ലഡ് ആൻഡ് പ്ലസ്‌മ ഡൊനേഷനും അവാർഡ് നേടുകയുണ്ടായി അങ്ങനെ നിരവധി പുരസ്‌കാരങ്ങൾ മനോജിനെ തേടി എത്തിയത് അർഹതക്കു ഉള്ള അംഗീകരമായിട്ടാണ്. .ബിസിനസ് രംഗത്തും സജീവമായ മനോജ് മലബാർ ബ്ലാക്ക് പേപ്പർ എന്ന ഇന്ത്യൻ റെസ്റ്റോറന്റും , ഇന്ത്യൻ ഗ്രോസറി സ്റ്റോറും നടത്തുന്നതിനോടൊപ്പം റിയൽ എസ്റ്റേറ്റ് ഇൻവെസ്റ്റർ കൂടിയാണ്. .
മനോജ് ജോസഫ് ഇടമന കോഴിക്കോട് ജില്ലയില്‍ നിന്ന് ഏതാണ്ട് രണ്ടു ദശാബ്ദം മുന്‍പാണ് ഡൽഹിയിലേക്ക് പോയി അവിടെ വിദ്യഭ്യസം പൂർത്തീകരിച്ചു ആറു വർഷം സോഷ്യൽ വർക്കാറായി ജോലി ചെയ്തതിന് ശേഷമാണ് കാനഡയിലെ നയാഗ്ര ഫോള്‍സിലേക്ക് ഭാര്യയും രണ്ടു കുട്ടികളുമടങ്ങുന്ന കുടുംബം കുടിയേറിയത്.
നയാഗ്രഫോള്‍സ് മലയാളികളുടെ ഭാവി വാഗ്ദാനമായ മനോജ് ജോസഫ് ഇടമനയുടെ സ്ഥാനാര്‍ത്ഥിത്വം കനേഡിയന്‍ മലയാളികള്‍ക്കുമുള്ള അംഗീകാരമാണെന്ന് ഒരു പൊതുപ്രവർത്തകൻ എന്ന നിലയിൽ നാളിതു വരെ പരിപാലിച്ചു വരുന്ന പൊതുരംഗത്തെ മാന്യതയും സത്യസന്ധതയും ആത്മാര്‍ത്ഥതയും മനോജിന്റെ മുഖമുദ്രയാണ് ഇത് തന്നെ മനോജിന്റെ മലയാളീ സമൂഹത്തിൽ പ്രിയങ്കരൻ ആക്കുന്നു.
ഫൊക്കാനയിൽ ഇന്നു വരെ കണ്ടിട്ടില്ലാത്ത ഒട്ടേറെ മാറ്റങ്ങൾക്ക് തയാർ എടുക്കുബോൾ, മനോജിന്റെ പ്രവർത്തന പരിചയവും യുവത്വവും സംഘടനക്ക് ഒരു മുതൽകൂട്ടാവുമെന്നും അതുകൊണ്ടു തന്നെ കാനഡയിൽ നീന്നും എല്ലാവരും ഒരേ സ്വരത്തിൽ മനോജിന്റെ നോമിനേഷനെ പിൻന്താങ്ങുന്നു.
യുവ തലമുറയെ അംഗീകരിക്കുന്നതിൽ ഫൊക്കാന എന്നും മുൻപിൽ തന്നെയാണ്, മനോജ് ജോസഫ് ഇടമന മത്സരം പ്രവർത്തന പരിചയത്തിനും യുവത്വത്തിനും കിട്ടുന്ന അംഗീകാരമാണ്. മാറ്റങ്ങൾക്ക് ശംഖോലി മുഴങ്ങിക്കൊണ്ടിരിക്കുന്ന ഫൊക്കാനയിൽ ഇത്തവണ യുവാക്കളുടെ ഒരു നിരതന്നെയാണ് സജിമോൻ ആന്റണിയുടെ നേതൃത്വത്തിൽ ഡ്രീം പ്രോജെക്റ്റുമായി മുന്നോട്ട് വന്നുകൊണ്ടിരിക്കുന്നത്.കാനഡ ഏരിയയിൽ നിന്നുള്ള എല്ലാവരുംഒരേ സ്വരത്തിൽ മനോജ് ജോസഫ് ഇടമന പിന്തുണക്കുന്നു .
കൂടാതെ സെക്രട്ടറി ആയി മത്സരിക്കുന്ന ശ്രീകുമാർ ഉണ്ണിത്താൻ , ട്രഷർ സ്ഥാനാർഥി ചക്കപ്പൻ ,എക്സി . പ്രസിഡന്റ് സ്ഥാനാർഥി പ്രവീൺ തോമസ് , വൈസ് പ്രസിഡന്റ് സ്ഥാനാർഥി വിപിൻ രാജു, അഡിഷണൽ ജോയിന്റ് സെക്രട്ടറി അപ്പുകുട്ടൻ പിള്ള, അഡിഷണൽ ജോയിന്റ് ട്രഷർ മില്ലി ഫിലിപ്പ് വിമൻസ് ഫോറം ചെയർപേഴ്സൺ സ്ഥാനാർഥി രേവതി പിള്ള നാഷണൽ കമ്മിറ്റി മെംബേഴ്‌സ് ആയ ആയ ഷിബു എബ്രഹാം സാമുവേൽ, മനോജ് മാത്യു , സ്റ്റാന്‍ലി ഇത്തൂണിക്കല്‍ റീജിയണൽ വൈസ് പ്രസിഡന്റ് ആയിമത്സരിക്കുന്ന ബെന്‍ പോള്‍ എന്നിവർ മനോജ് ജോസഫ് ഇടമനക്ക് വിജയാശംസകൾ നേർന്നു .